തിരുവനന്തപുരം: ആലുവയിൽ ജീവനൊടുക്കിയ മോഫിയ പർവീണിന്റെ കുടുംബത്തിനായി പോരാടിയ കോൺഗ്രസ് പ്രവർത്തകരെ പിണറായി സർക്കാരിന്റെ പൊലീസ് തീവ്രവാദികളായി ചിത്രീകരിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.

മുസ്ലിം പേരുള്ള കോൺഗ്രസ് പ്രവർത്തകരെ ഭീകര പ്രവർത്തനത്തിന്റെ നിഴലിൽ നിർത്തിയ പൊലീസ് നടപടി സംശയാസ്പദമാണ്. പൊലീസിന്റെ നടപടി വിവാദമായപ്പോൾ രണ്ടു ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് തടിയൂരാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും നീക്കത്തിന് പിന്നിൽ സിപിഎം, ബിജെപി അന്തർധാരയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിനും ബിജെപിയെ വളർത്തുന്നതിനും ആവശ്യമായ സാഹചര്യമൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.