- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീപ്പിടിത്തമുണ്ടായ വടകര താലൂക്ക് ഓഫീസ് തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങും; പൊതുജനങ്ങൾക്ക് ഹെൽപ് ഡെസ്ക്
വടകര: തീപ്പിടിത്തത്തെ തുടർന്ന് നാശനഷ്ടം നേരിട്ട വടകര താലൂക്ക് ഓഫീസിന്റെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. അടുത്തുള്ള വടകര സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിൽ ആയിരിക്കും താൽക്കാലികമായി പ്രവർത്തനമെന്ന് തഹസിൽദാർ അറിയിച്ചു.
പൊതുജനങ്ങൾക്ക് നേരത്തെ നൽകിയിട്ടുള്ള അപേക്ഷകളിലെ നടപടികളെക്കുറിച്ചറിയാൻ ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. ഹെൽപ്പ് ഡെസ്ക് താലൂക്ക് ഓഫീസ് തിരഞ്ഞെടുപ്പ് വിഭാഗത്തിലാണ് പ്രവർത്തിക്കുക. ഹെൽപ്പ് ഡെസ്കിൽ നേരിട്ടോ 0496 2513480 എന്ന ഫോൺ നമ്പറിലോ അന്വേഷണം നടത്താം.
ഹെൽപ്പ് ഡെസ്ക് എല്ലാ ദിവസവും രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ പ്രവർത്തിക്കും. ഹെൽപ്പ് ഡെസ്കിൽ ലഭിക്കുന്ന പരാതികൾ അപ്പോൾ തന്നെ രജിസ്റ്റർ ചെയ്ത് കൈപ്പറ്റ് രശീതി നൽകും. ഇ-ഫയലിൽ ഉൾപ്പെട്ട ഫയലുകളിലെ സംശയങ്ങൾക്ക് ഹെൽപ്പ് ഡെസ്കിൽ നിന്ന് മറുപടി നൽകും.
മറുനാടന് മലയാളി ബ്യൂറോ