- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവ് പരിശോധനയ്ക്ക് വിമാനം സ്‌ക്രീൻ ചെയ്തപ്പോൾ കണ്ടത് ടോയിലറ്റ് പേപ്പറിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെ; സംശയം തോന്നിയ യുവതി ആദ്യം നിഷേധിച്ചു; വൈദ്യ പരിശോധനയിൽ തെളിഞ്ഞത് വിമാന ശുചിമുറിയിലെ പ്രസവം; എയർമൗറീഷ്യസ് വിമാനത്തിൽ പ്രസവിച്ചത് മഡഗസ്സ്‌കറിൽ നിന്നുള്ള 20കാരി
ലണ്ടൻ: എയർ മൗറീഷ്യസ് വിമാനത്തിലെ ശുചിമുറിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ രക്തത്തിൽകുതിർന്ന് പേപ്പറിൽപൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റലായി. ഈസ്റ്റ് ആഫ്രിക്കയിലെ മഡഗസ്സ്‌കറിലാണ് നടുക്കുന്ന സംഭവം.
വിമാനത്തിൽവച്ച് പ്രസവിച്ചതായാണ് സംശയം. 20കാരിയാണ് അറസ്റ്റിലായത്. മഡഗസ്സ്‌കറിൽ നിന്ന് എത്തിയ എയർ മൗറീഷ്യസ് വിമാനം ജനുവരി ഒന്നിനാണ് സർ സീവൂസാഗർ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. പതിവ് കസ്റ്റംസ് പരിശോധനയ്ക്കായി വിമാനം സ്‌ക്രീൻ ചെയ്തപ്പോഴാണ് എയർപോർട്ട് ഉദ്യോഗസ്ഥർ ഇക്കാര്യം കണ്ടെത്തിയത്. ഇവർ പിന്നീട് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു.
കുഞ്ഞ് തന്റേതല്ലെന്നാണ് യുവതി ആദ്യം പറഞ്ഞിരുന്നത്. അധികൃതരുടെ സംശയം കാരണം യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടർന്നാണ് യുവതി പ്രസവിച്ചതായി കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രണ്ട് വർഷത്തെ വർക്ക് പെർമിറ്റിൽ മൗറീഷ്യസിലെത്തിയതാണ് യുവതി.
ആശുപത്രിയിൽ നിന്ന് വിട്ടയച്ച ശേഷം ചോദ്യം ചെയ്യുകയും നവജാതശിശുവിനെ ഉപേക്ഷിച്ചതിന് കുറ്റം ചുമത്തുകയും ചെയ്യുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മഡഗസ്സ്‌കറിൽനിന്നുള്ള 20 കാരിയാണ് അറസ്റ്റിലായത്. ടോയ്ലറ്റ് പേപ്പറിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. ഉടൻതന്നെ കുഞ്ഞിനെ ചികിൽയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
വിമാനത്താവളത്തിലെത്തിയ ശേഷം യുവതിയെ മെഡിക്കൽ സംഘം പരിശോധിച്ചു. കുട്ടി തന്റേതല്ലെന്ന് ആദ്യം നിഷേധിച്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയാണ് പ്രസവിച്ചിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രസവിച്ച ശേഷം ഇവർ കുഞ്ഞിനെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വ്യക്തമായത്.
ഇവർ കുട്ടിയെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം അറിവായിട്ടില്ല. യുവതിയും ശിശുവും ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ