- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർണ്ണ ആരോഗ്യവതിയായതിനാൽ വാക്സിൻ എടുക്കാതിരുന്ന ഈ സുന്ദരി 5 ദിവസം കോമയിലും 12 ദിവസം ഐ സിയുവിലും കഴിഞ്ഞു; ഒടുവിൽ തലമുടി നഷ്ടപ്പെട്ടു; 22 കാരിയുടെ കുമ്പസാരം
ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ പലർക്കും യാഥാർത്ഥ്യം മനസ്സിലാക്കുവാനുള്ള മനസ്സുണ്ടാവുകയില്ല. തിളയ്ക്കുന്ന ചോരനൽകുന്ന അമിതമായ ആത്മവിശ്വാസം പലപ്പോഴും ഇക്കൂട്ടരെ നയിക്കുക അപകടങ്ങളിലേക്കായിരിക്കും. ലോകം കാൽക്കീഴിലാണെന്ന മൂഢവിശ്വാസം വരുത്തുന്ന വിന പലപ്പോഴും അത്ര നിസ്സാരമൊന്നും ആയിരിക്കില്ല.അവസനം അറിയാത്ത പിള്ള ചൊറിയുമ്പോൾ കാര്യം അറിയുകയും ചെയ്യും. പിന്നീട് പശ്ചാത്തപിക്കാൻ തുടങ്ങുമ്പോഴേക്കും സമയം ഒരുപാട് വൈകിയിട്ടുമുണ്ടാകും. അതിന് ഉത്തമ ഉദാഹരണമാണ് ഫിഫോൺ ബാർനെറ്റ് എന്ന 22 കാരിയുടെ കഥ.
കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് അഞ്ച് ദിവസം ബോധരഹിതയായി കിടക്കുകയും 12 ദിവസങ്ങളോളം ഇന്റൻസീവ് കെയറിൽ ചെലവഴിക്കേണ്ടി വരികയും ചെയ്ത ഈ മാർക്കറ്റിങ് വിദ്യാർത്ഥിനിക്ക് തന്റെ തലമുടിയും നഷ്ടമായി. തന്റെ ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഫിഫോണിന് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്‌ച്ച കഴിഞ്ഞപ്പോഴേക്കും ശ്വാസോച്ഛാസത്തിന് ബുദ്ദിമുട്ടായി. തുടർന്ന് അവരെ ലാൻടിസാന്റിലെ റോയൽ ഗ്ലാമോർഗൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
താൻ ചെറുപ്പമായതിനാലും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാലും വാക്സിൻ ആവശ്യമല്ല എന്നായിരുന്നു താൻ ചിന്തിച്ചിരുന്നതെന്ന് ഫിഫോൺ പറയുന്നു. എന്നാൽ, ഇപ്പോൾ തന്റെ വിചാരം തെറ്റായിരുന്നു എന്ന് ബോദ്ധ്യപ്പെട്ടു എന്ന് പറയുന്ന ഫിഫോൺ ഇപ്പോൾ വാക്സിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഇറങ്ങുകയാണ്. പ്രായമായവർക്ക് മാത്രമല്ല കോവിഡ് അപകടകരമാകുന്നത്, ആരെയും അത് ബാധിക്കാം, അവർ പറയുന്നു.
രുചി തിരിച്ചറിയാനുള്ള കഴിവ് ഇല്ലാതെയായപ്പോഴാണ് തന്നെ കൊറോണ വൈറസ് ബാധിച്ചു എന്ന കാര്യം ആദ്യമായി തിരിച്ചറിയുന്നതെന്ന് ടോണിപാൻഡി, റോണ്ടയിലുള്ള ഇവർ പറയുന്നു. അതിനു മുൻപ് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നെങ്കിലും, കോവിഡിന്റേതായി പറയപ്പെടുന്ന ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും അവർ പറഞ്ഞു. തുടർന്ന് അവർ പി സി ആർ ടെസ്റ്റിന് വിധേയയാവുകയും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കപ്പെടുകയുമായിരുന്നു. അപ്പോഴും ഫെഫോണയ്ക്ക് ഏറെ ആശങ്കകൾ ഒന്നും തന്നെ ഇല്ലായിരുന്നു.
സെൽഫ് ഐസൊലേഷനിൽ പോകാനും അതുവഴി രോഗമുക്തി നേടാനുമായിരുന്നു അവർ ശ്രമിച്ചത്. എന്നാൽ, സ്ഥിതിഗതികൾ വഷളായതോടെ 2021 ഓഗസ്റ്റ് 12 ന് അവരെ റോയൽ ഗ്ലാമോർഗൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേ ആശുപത്രിയിൽ ബാങ്ക് നഴ്സ് ആയി ജോലിചെയ്യുന്ന അമ്മയെ അവർ വിവരം അറിയിച്ചു. തുടർന്ന് അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ഫിഫോണയുടെ പങ്കാളിയാണ് അവരെ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഓക്സിജൻ നൽകുകയായിരുന്നു.
തുടർന്ന് വാർഡിലേക്ക് മാറ്റിയെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളായതിനെ തുടർന്ന് ഓഗസ്റ്റ് 13 ന് അവരെ ഐ സി യു വിലേക്ക് മാറ്റി. തുടർന്ന് അവരെ മരുന്ന് നൽകി ബോധം കെടുത്തുകയായിരുന്നു. ഉയർന്ന ഹൃദയസ്പന്ദന നിരക്ക് ഹൃദയാഘാതത്തിന് വഴി തെളിക്കുമോ എന്ന ആശങ്ക ഡോക്ടർമാർക്കുണ്ടായിരുന്നു. അതുപോലെ കോവിഡ് മൂലമുണ്ടായ ന്യൂമോണീയയും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി.
അവരുടെ ശരീരത്തിലെ ഓക്സിജൻ നില മെച്ചപ്പെടുത്തുവാനായി സാധ്യമായ എല്ലാ മരുന്നുകളും അവർക്ക് നൽകുകയുണ്ടായി. രണ്ടാഴ്‌ച്ചയും അഞ്ചു ദിവസവുമാണ് അവർ ആശുപത്രിയിൽ കഴിഞ്ഞത്. അതിനിടയിൽ നടക്കുന്നത് എങ്ങനെയെന്നും ഭക്ഷണം കഴിക്കുന്നത് എങ്ങനെയെന്നുമൊക്കെ അവർ അക്ഷരാർത്ഥത്തിൽ മറന്നുപോയിരുന്നു. പിന്നീട് സംസാരിക്കാൻ തുടങ്ങിയപ്പോൾ സ്വരം മാറുകയും ചെയ്തു. ഭക്ഷണം കഴിക്കുവാൻ പോലും പരസഹായം വേണ്ട ഒരു അവസ്ഥ.
പിന്നീട്, രോഗമെല്ലാം മാറി വീട്ടിൽ എത്തിയപ്പോഴാണ് തലമുടി കൊഴിയുന്ന കാര്യം ശ്രദ്ധയിൽ പെട്ടത് എന്ന് ഫിഫോണ പറയുന്നു. ആദ്യമാദ്യം അത് ഏറെ മനഃപ്രയാസത്തിനിടയാക്കി. പിന്നീട് സത്യവുമായി പൊരുത്തപ്പെടാൻ തുടങ്ങിയപ്പോൾ തല മൊട്ടയടിക്കുകയും ചെയ്തു. ഇപ്പോൾ കോവിഡിൽ നിന്നും പൂർണ്ണമായും മുക്തി നേടിയ ഫിഫോണ കോവിഡ് വാക്സിനും എടുത്തിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ