- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനെ തേടി ഇന്ത്യൻ യുവതി ദിവസവും എത്തുന്നത് വേറെവേറെ പാർക്കുകളിൽ; വിവാഹമോചിതയായിട്ട് 13 വർഷമായെങ്കിലും ഇന്ത്യൻ പാരമ്പര്യം തലവേദനയായതു കൊണ്ട് പങ്കാളിയെ കിട്ടുന്നില്ല; ലണ്ടനിൽ നിന്നും ഒരു പ്രണയം തേടൽ കഥ
പ്രണയം നമ്മെ തേടിയെത്തുന്നതാണ്, വെട്ടിപ്പിടിക്കാനുള്ളതല്ല എന്നാണ് പറയാറ്. അത് അന്വർത്ഥമാക്കുന്ന തരത്തിൽ ഒരു ഇന്ത്യൻ യുവതി തന്നെത്തേടിയെത്തുന്ന പ്രണയത്തെയും കാത്ത് അലയുകയാണ്. തന്റെ സങ്കല്പങ്ങളിൽ ഉള്ള ഒരു ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ട് 13 വർഷങ്ങളാകുന്നു. സ്വതന്ത്ര പത്രപ്രവർത്തകയായ മിന്റീത് കൗർ എന്ന സിക്ക് യുവതിയാണ് ലണ്ടനിൽ പ്രണയം തേടി അലയുന്നത്.
ഓരോ ആഴ്‌ച്ചയിലും വ്യത്യസ്ത പാർക്കുകളിലാണ് ഈ 41 കാരി പ്രണയമന്വേഷിച്ച് നടക്കുന്നത്. 13 വർഷം മുൻപ് വിവാഹമോചിതയായതാണ് ഇവർ. സിക്ക് സമുദയത്തിൽ പെട്ട ഇവർക്ക് വിവാഹമോചനം നേടി എന്നത് ഒരു പോരായ്മയായി തന്റെ സമുദായം കണക്കാക്കുന്നു എന്നാണ് അവർ പറയുന്നത്. അതുകൊണ്ടുതന്നെ ഔപചാരികമായ രീതിയിൽ ഒരു വിവാഹബന്ധം ഉണ്ടാക്കിയെടുക്കുക എന്നത് കേവലം ഒരു സ്വപ്നം മാത്രമാണ്.
താനും ഒരുകാലത്ത് വിവാഹമോചനത്തെ വളരെ നികൃഷ്ടമായ ഒന്നായി ആണ് കണ്ടിരുന്നതെന്നും അവർ പറയുന്നു. വിവാഹം എന്നത് ഒരു സ്ത്രീക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം ഉണ്ടാകേണ്ട ഒന്നാണെന്നായിരുന്നു തന്റെയും ധാരണ. എന്നാൽ, സ്വന്തം ജീവിതം തന്നെ ആ ധാരണ മാറ്റിയെഴുതിയപ്പോൾ വിവാഹമോചനത്തിന്റെ വഴി തെരെഞ്ഞെടുക്കുകയായിരുന്നു അവർ. സ്വന്തം സമൂഹത്തിൽ നിന്നു തന്നെ ഒരു ഭർത്താവ് വേണമെന്നതല്ല മറിച്ച് നല്ലൊരു വ്യക്തിയെ ലഭിക്കുവാനാണ് താൻ ശ്രമിക്കുന്നതെന്നും അവർ പറയുന്നു. മതം അതിൽ ഒരു ഘടകമാകില്ലെന്നും അവർ പറയുന്നു.
ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കാൻ ഇഷ്ടമില്ലാത്തതിനാൽ അവർ ഇന്ന് തന്റെ സങ്കല്പത്തിലെ ഭർത്താവിനെ കണ്ടുപിടിക്കാൻ ലണ്ടനിലെ പാർക്കുകളിൽ കറങ്ങുകയാണ്. നടത്തം ഒരു ശീലമാക്കിയവരെയും മറ്റും സഹായിക്കുന്ന പാർക്ക് റൺ ആണ് തന്റെ ഡേറ്റിങ് ആപ്പ് എന്നാണ് അവർ പറയുന്നത്. രാജ്യത്താകമാനമായി ഏകദേശം 2000 സ്ഥലങ്ങളിലാണ് പാർക്ക് റൺ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇവർക്ക് ഭർത്താവിനെ കണ്ടെത്താൻ ധാരാളം ഇടങ്ങൾ ലഭിക്കും.
2022-ൽ 52 ഇടങ്ങളിലായിട്ടാണ് പാർക്ക് റൺ ആസൂത്രണം ചെയ്തിരിക്കുന്നത്. തന്റെ തൊഴിലിൽ ശ്രദ്ധിക്കുന്നതിനൊപ്പം സ്വന്തം നിലയിലും താൻ നിരവധി പാർക്കുകൾ സന്ദർശിക്കാറുണ്ടെന്ന് ഇവർ പറയുന്നു. പുതിയ ആളുകളെ കണ്ടുമുട്ടുക, അവരുമായി സംവേദിക്കുക എന്നത് തീർത്തും ക്ലേശകരമായ കാര്യമാണെന്നാണ് അവർ പറയുന്നത്. എന്നിരുന്നാലും ലക്ഷ്യത്തിൽ എത്താനാവുമെന്ന് അവർ വിശ്വസിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ