- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാം മതാചാര പ്രകാരം ദുരാത്മാക്കളെ അല്ലെങ്കിൽ 'സാത്താനെ' അകറ്റുന്നതിനായി ഊതുന്നത് പതിവ്; ദുആ വായിക്കുകയും മൃതശരീരത്തിൽ ഊതുകയും ചെയ്യുന്നത് അടുത്ത ജന്മത്തിൽ സംരക്ഷണത്തിനും അനുഗ്രഹത്തിനും വേണ്ടി; ഷാരൂഖ് ഖാൻ തുപ്പിയെന്ന വാദം തെറ്റ്; ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങിലും കിങ് ഖാൻ വിവാദത്തിൽ
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തിൽ ഷാരൂഖ് ഖാൻ തുപ്പിയോ? ഇല്ലെന്നാണ് ഫാക്ട് ചെക്കുകൾ പറയുന്നത്. അപ്പോഴും ലതാ മങ്കേഷ്‌കറിന്റെ അന്ത്യകർമങ്ങളിൽ ഷാരുഖ് ഖാൻ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വിവാദമായത്. ചേരിതിരിഞ്ഞ് വിമർശനവും ന്യായീകരണവും സോഷ്യൽമീഡിയയിൽ ശക്തമാണ്.
ഷാരൂഖ് തന്റെ മാനേജർ പൂജ ദദ്‌ലാനിയ്‌ക്കൊപ്പം പ്രാർത്ഥനയിൽ കൈകോർത്ത് ദുആ അർപ്പിക്കുന്ന ചിത്രം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഷാറുഖ് ഖാൻ അന്തിമോപചാരം അർപ്പിക്കുന്നതിനിടെ മാസ്‌ക് മാറ്റി ലതാ മങ്കേഷ്‌കറിന്റെ ഭൗതികശരീരത്തിൽ തുപ്പുന്നത് പോലെയുള്ള വീഡിയോ പുറത്തുവന്നത്. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിൽ ഷാരൂഖ് 'തുപ്പിയത് ശരിയായില്ലെന്ന പ്രതികരണവുമായി ലതയുടെ ആരാധകർ രംഗത്തെത്തിയപ്പോൾ ഷാരൂഖ് ചെയതത് തികച്ചും മതപരമായ കാര്യമാണെന്ന് മറുപടിയുമായി നിരവധി പേർ രംഗത്തെത്തി.
ഷാരൂഖ് ഖാൻ തുപ്പിയത് അല്ലെന്ന് ഇസ്ലാം മതാചാര പ്രകാരം മൃതദേഹത്തിൽ ഊതുകയാണ് ചെയ്തതെന്ന് മിക്കവരും മറുപടി നൽകി. ആചാരപ്രകാരം മൃതദേഹത്തിൽ നിന്ന് ദുരാത്മാക്കളെ അല്ലെങ്കിൽ 'സാത്താനെ' അകറ്റുന്നതിനായി ആണ് ഇത്തരത്തിൽ ഊതുന്നത്. ഷാരൂഖ് ഖാൻ ദുആ വായിക്കുകയും ലതാജിയുടെ മൃതശരീരത്തിൽ ഊതുകയും ചെയ്യുന്നത് അടുത്ത ജന്മത്തിൽ സംരക്ഷണത്തിനും അനുഗ്രഹത്തിനും വേണ്ടിയാണെന്നും വാദമെത്തുന്നത്. എന്നാൽ, ഷാരൂഖിനോ പോലെ ഒരാളിൽ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് പലരും മറുപടിയും നൽകി. ഏതായാലും ചർച്ച തുടരുകയാണ്.
രാജ്യത്തെ എക്കാലത്തെയും വലിയ വാനമ്പാടിയുടെ ചേതനയറ്റ മൃതദേഹത്തിന് മുമ്പിൽ ഒരാൾ കൈകൂപ്പി നിന്ന് പ്രാർത്ഥിച്ചു. ഒരാൾ കൈകൾ മുകളിലേക്ക് ഉയർത്തി 'ദുആ' ചെയ്തു. ആ ചിത്രങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും വൈറലായിരിക്കുന്നത്. മാറിയ ഇന്ത്യ വേണ്ട, നമുക്ക് ഈ ഇന്ത്യ മതി എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചു?കൊണ്ട് ഓരോരുത്തരും പറയുന്നത്.
ഇന്ത്യയുടെ വാനമ്പാടിക്ക് ആദാരഞ്ജലി അർപ്പിച്ചുകൊണ്ട് ഷാരൂഖിന്റെ മാനേജർ പൂജ ദദ്ലാനിയും അദ്ദേഹത്തിനൊപ്പം നിൽക്കുന്നത് വൈറൽ ചിത്രത്തിൽ കാണാം. പക്ഷേ, പ്രാർത്ഥനാ നിർഭരമായ ആ ചിത്രത്തെത്തയും ചിലർ വെറുതെ വിട്ടില്ല. 'ദുആ' ചെയ്ത ശേഷം മാസ്‌ക് മാറ്റിയ ഷാരൂഖ് ഖാൻ മൃതദേഹത്തിൽ തുപ്പി എന്ന നിലക്കുള്ള അങ്ങേയറ്റം വിഷം വമിപ്പിക്കുന്ന പ്രചാരണങ്ങളാണ് അവർ നടത്തുന്നതെന്ന് ഷാരൂഖിനെ അനുകൂലിക്കുന്നവരും പറയുന്നു.
ഒരു പടികൂടി കടന്ന് മുസ്‌ലിംകളെ ഇനി ഹിന്ദുക്കളുടെ സംസ്‌കാര വേളകളിൽ പങ്കെടുപ്പിക്കരുത് എന്നും ചിലർ മുറവിളി കൂട്ടുന്നു. ട്വിറ്റർ, ഫേസ് ബുക്ക് വഴി അവർ വിദ്വേഷ പ്രചാരണം തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ