- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാവൂദിനെ കൊല്ലാനുള്ള കമാണ്ടോ ഓപ്പറേഷൻ പൊളിഞ്ഞത് രാഷ്ട്രീയ ഇടപെടലിൽ; കാണ്ഡഹാറിലെ വില്ലനെ അജ്ഞാതർ വെടിവച്ചു കൊല്ലുമ്പോൾ ചർച്ചയാകുന്നതും ഡോവൽ ഓപ്പറേഷൻ മോഡൽ; സഹൂർ മിസ്ട്രിയെ വകവരുത്തിയത് റോ ഏജന്റുമാരോ? ഒന്നും മിണ്ടാതെ പാക്കിസ്ഥാൻ
ന്യൂഡൽഹി: ഇന്ത്യൻ വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയയാൾ കൊല്ലപ്പെടുമ്പോൾ ചർച്ച വീണ്ടും എത്തുന്നത് ഇന്ത്യൻ ഓപ്പറേഷനിലേക്ക്. 1999-ൽ നേപ്പാളിൽ നിന്നും ഡൽഹിയിലേക് വരികയായിരുന്ന ഇന്ത്യൻ വിമാനം ഐസി 814 ഹൈജാക്ക് ചെയ്ത സംഘാംഗമായ സഹൂർ മിസ്ട്രി പാക്കിസ്ഥാനിലെ കറാച്ചിയിൽ വച്ച് കൊല്ലപ്പെടുകയായിരുന്നു. ആരാണ് ഈ കൊലയ്ക്ക് പിന്നിലെന്ന് പാക്കിസ്ഥാനും വ്യക്തമല്ല. ഇതിനിടെയാണ് ഇന്ത്യൻ കമാണ്ടോ ഓപ്പറേഷനാണ് ഉണ്ടായതെന്ന വാദം ശക്തമാകുന്നത്. മിസ്ട്രി സഹൂർ ഇബ്രാഹിം എന്നാണ് ഇയാളുടെ പൂർണ്ണ പേര്.
മാർച്ച് ഒന്നിന് ബൈക്കിലെത്തിയ അജ്ഞാതസംഘമാണ് മിസ്ട്രിക്കുമേൽ വെടിയുതിർത്ത് അയാളെ കൊലപ്പെടുത്തിയത്. കറാച്ചിയിൽ ഫർണിച്ചർ ബിസിനസ്സ് നടത്തുകയായിരുന്നു മിസ്ട്രി. സയ്യിദ് അഖുന്ദ് എന്ന വ്യാജപേരിലായിരുന്നു മിസ്ട്രി കറാച്ചിയിൽ ജീവിച്ചിരുന്നത്. മിസ്ട്രി അടക്കമുള്ള തീവ്രവാദികളെ കണ്ടെത്താൻ റോ പാക്കിസ്ഥാനിൽ ശക്തമായി പ്രവർത്തിച്ചിരുന്നുവെന്നത് വസ്തുതയാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ ഇതിന് മേൽനോട്ടവും നൽകിയിരുന്നു. മുമ്പ് പാക്കിസ്ഥാനിലുള്ള ഭീകരൻ ദാവൂദ് ഇബ്രാഹിമിനെ വകവരുത്താൻ സമാന ഓപ്പറേഷൻ ഡോവൽ റോ സർവ്വീസിലുള്ളപ്പോൾ നടത്തിയിരുന്നു. അവസാന നിമിഷം രാഷ്ട്രീയ ഇടപെടൽ കാരണം വേണ്ടെന്ന് വച്ചു. ഇതിന് സമാനമാണ് സഹൂർ മിസ്ട്രിയ്‌ക്കെതിരെ നടന്ന ഓപ്പറേഷനും.
എന്നാൽ മിസ്ട്രിയെ കൊന്നത് തങ്ങളാണെന്ന അവകാശ വാദം ഇന്ത്യ ഉന്നയിച്ചിട്ടില്ല. പാക്കിസ്ഥാനിൽ ആഭ്യന്തര പ്രശ്‌നമാകുമെന്നതിനാൽ പാക് സർക്കാരും ഈ കൊലപാതകത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷനാണ് കാണ്ഡഹാറിലെ വില്ലന്റെ ജീവനെടുത്തതെന്ന ചർച്ച അവിടെ സജീവമാണ്. കൃത്യമായ ആസുത്രണത്തോടെ ആരോ മിസ്ട്രിയെ വകവരുത്തിയതെന്നാണ് വിലയിരുത്തൽ. ഇസ്രയേൽ ചാര സംഘടന മൊസാദ് നടത്തുന്ന ഓപ്പറേഷന് സമാനമായിരുന്നു മസ്ട്രിയ്‌ക്കെതിരായ ആക്രമണവും. കറാച്ചിയിലെ നീക്കങ്ങൾ എല്ലാം മനസ്സിലാക്കിയുള്ള കൊല. മിസ്ട്രിക്ക് പ്രാദേശികമായി ശത്രുക്കൾ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അന്താരാഷ്ട്ര ഓപ്പറേഷനിലേക്ക് സംശയം നീളുന്നത്.
ഇന്ത്യൻ എയർലൈൻസ് വിമാനം 1999 ഡിസംബർ 24ന് നേപ്പാളിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്ക് റാഞ്ചിയത് അഞ്ചംഗ ഭീകര സംഘമായിരുന്നു. റാഞ്ചിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന രൂപൻ കട്യാലിനെ ഭാര്യയുടെ കൺമുന്നിൽ വച്ച് കുത്തിക്കൊന്നത് മിസ്ട്രിയായിരുന്നു. സാഹിദ് അഖുണ്ഡ് എന്ന പേരിൽ കറാച്ചിയിലെ അക്തർ കോളനിയിൽ ഫർണിച്ചർ കട നടത്തിയിരുന്ന മിസ്ട്രിയെ മോട്ടർ ബൈക്കിലെത്തിയ 2 പേർ ഫർണിച്ചർ ഗോഡൗണിൽ വച്ചാണ് വെടിവച്ചു കൊന്നത്. തലയ്ക്കു വെടിയുതിർത്തശേഷം രക്ഷപ്പെട്ട അക്രമികളെ പിടികൂടാനായിട്ടില്ല. തന്ത്രപരമായി അവർ രക്ഷപ്പെട്ടു.
ആസൂത്രിതമായ ആക്രമണം ആയിരുന്നുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അക്രമികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവിട്ടിട്ടില്ല. 170 യാത്രക്കാരുണ്ടായിരുന്ന വിമാനം വിട്ടുകിട്ടുന്നതിനായി ഇന്ത്യ മോചിപ്പിച്ച ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനാ തലവൻ മസൂദ് അസറിന്റെ സഹോദരൻ ഇബ്രാഹിമിന്റെ ശവസംസ്‌കാരത്തിൽ പങ്കെടുത്തിരുന്നു. വലിയ സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. ഡോവലും സംഘവും മിസ്ട്രിക്ക് പിറകെയുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് തന്നെ മിസ്ട്രിയെ റോ ഏജന്റുമാരാണ് കൊന്നതെന്ന ചർച്ച പാക്കിസ്ഥാനിലുണ്ട്. പക്ഷേ ഇത് ചർച്ചയാക്കരുതെന്ന നിർദ്ദേശം പാക് മാധ്യമങ്ങൾക്ക് പോലും നൽകിയിട്ടുണ്ടെന്നാണ് സൂചന.
അക്രമത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മാസ്‌കും ഹെൽമറ്റും വച്ചതിനാൽ അക്രമികളെ തിരിച്ചറിയാനായിട്ടില്ല. മാർച്ച് ഒന്നിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്.ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന സാഹിദ് ഫർണിച്ചർ കട നടത്തുന്ന ബിസിനസുകാരനെന്ന വ്യാജേന കറാച്ചിയിലെ അക്താർ കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്നു. സാഹിദിന്റെ മരണത്തോടെ, കാണ്ഡഹാർ വിമാനറാഞ്ചലിൽ പങ്കെടുത്ത അഞ്ചുപേരിൽ രണ്ടുപേർ മാത്രമാണ് പാക്കിസ്ഥാനിൽ ജീവനോടെ ശേഷിക്കുന്നത്.
ഇബ്രാഹിം അസറും (ജെയ്ഷെ തലവൻ മസൂദ് അസറിന്റെ മൂത്ത സഹോദരൻ) റൗഫ് അസ്ഗറും. റൗഫ് അസ്ഗർ ഉൾപ്പെടെയുള്ള ജയ്ഷെയുടെ ഉന്നത നേതാക്കൾ സാഹിദിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ര ാജ്യം കണ്ട ഏറ്റവും ഭയാനകമായ വിമാനറാഞ്ചൽ നടന്നത് 1999 ഡിസംബർ 24നായിരുന്നു. ഇന്ത്യൻ ജയിലിലുള്ള മൂന്ന് ഭീകരരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് അഞ്ച് പാക് ഭീകരർ, ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്ക് പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐ സി 814 എയർബസ് എ 300 വിമാനം റാഞ്ചിയത്.
പലവട്ടം തിരിച്ചുവിട്ട് ഒടുവിൽ വിമാനം കാണ്ഡഹാറിലേക്കു കൊണ്ടുപോകുകയായിരുന്നു.176 യാത്രക്കാരെയും 16 വിമാന ജീവനക്കാരുടെയും ജീവൻ വച്ച് വിലപേശിയ റാഞ്ചികൾക്ക് മുന്നിൽ ഒടുവിൽ അന്നത്തെ അടൽ ബിഹാരി വാജ്പേയ് സർക്കാരിന് വഴങ്ങേണ്ടി വന്നു.രാജ്യാന്തര ഭീകരരായ ജയ്ഷെ മുഹമ്മദ് തലവൻ മൗലാനമസൂദ് അസ്ർ അൽവി, സയ്യിദ് ഒമർ ഷെയ്ഖ്, മുസ്താഖ് അഹമ്മദ് സർഗാർ എന്നിവരെ അന്ന് കൈമാറേണ്ടി വന്നിരുന്നു. തുടർന്ന് ഡിസംബർ 31നാണ് വിമാനറാഞ്ചൽ നാടകത്തിന് തിരശ്ശീല വീണത്.
മറുനാടന് മലയാളി ബ്യൂറോ