- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുങ്ങല്ലൂരിൽ വിവാഹിതയായ യുവതിയെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിപ്പരുക്കേൽപ്പിച്ചു; മൂന്നു വിരലുകൾ അറ്റു: മുഖത്തും പരിക്കും: അക്രമി പിന്മാറിയത് അതുവഴി വന്ന മദ്രസ അദ്ധ്യാപകർ ബഹളം വെച്ചതോടെ
തൃശൂർ: കൊടുങ്ങല്ലൂരിൽ വിവാഹിതയായ യുവതിയെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിപ്പരുക്കേൽപ്പിച്ചു. കൊടുങ്ങല്ലൂരിലെ നാസറിന്റെ ഭാര്യ റിൻസിയെയാണ് (30) അയൽവാസിയായ യുവാവ് ആക്രമിച്ചത്. മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന റിൻസിയെ ബൈക്കിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. റിൻസിയുടെ മൂന്നു വിരലുകൾ അറ്റുപോയി. മുഖത്തും വെട്ടേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രാത്രി ഏഴരയോടു കൂടി ചെമ്പറമ്പ് പള്ളി റോഡിലായിരുന്നു സംഭവം. തുണിക്കട അടച്ച് സ്കൂട്ടറിൽ മക്കളോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്ന വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിൻസി. റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തു നിന്ന റിയാസ് വീട്ടമ്മയെ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. അക്രമം കണ്ടു നടുങ്ങിയ റിൻസിയുടെ മക്കൾ കരഞ്ഞു. ഇതുകണ്ട് അതുവഴി വന്ന മദ്രസാധ്യാപകർ ബഹളം വെച്ചതിനെ തുടർന്ന് ആക്രമി പിന്മാറുകയായിരുന്നു.
കുട്ടികൾ പരുക്കേൽക്കാതെ രക്ഷപെട്ടു. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. റിൻസിയെ ആക്രമിച്ച പുതിയ വീട്ടിൽ റിയാസ് (25) ബൈക്കിൽ രക്ഷപെട്ടു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പ്രതിക്കായി കൊടുങ്ങല്ലൂർ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. വീട്ടമ്മയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ