- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയ ബന്ധം അവസാനിപ്പിച്ചു; 19കാരിയെ വെട്ടിക്കൊന്ന് കാമുകൻ; മരണം ഉറപ്പിക്കാൻ കഴുത്തിലും ശരീരത്തിലും വെട്ടിയത് പലതവണ: മൃതദേഹത്തിൽ നിന്നും കൈവെട്ടി മാറ്റിയും 23കാരന്റെ ക്രൂരത
അഹമ്മദാബാദ്: പ്രണയബന്ധം അവസാനിപ്പിച്ച പെൺകുട്ടിയെ കാമുകൻ വെട്ടിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. തൃഷ സോളങ്കി എന്ന 19 കാരിയാണ് അതിദാരുണമായി വെട്ടേറ്റ് മരിച്ചത്. തൃഷയെ അഥിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ കാമുകൻ കൽപേഷ് ഠാക്കൂറിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. തൃഷയുടെ കഴുത്തിലും ശരീരത്തിലും പലതവണ വെട്ടി മരണം ഉറപ്പിച്ച ഇയാൾ ശരീരത്തിൽനിന്നും കൈ വെട്ടിമാറ്റുകയും ചെയ്തു. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
തൃഷ മൂന്ന് വർഷത്തെ പ്രണയ ബന്ധം അവസാനിപ്പച്ചു പോയതാണ് കൊലയ്ക്ക് കാരണമെന്ന് കൽപേഷ് പൊലീസിനോട് പറഞ്ഞു. രണ്ടു മാസങ്ങൾക്കു മുൻപ് തൃഷ പ്രണയത്തിൽനിന്നും പിന്മാറുന്നതായും തനിക്ക് മറ്റൊരു സൗഹൃദം ഉണ്ടെന്നും കൽപേഷിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രണയം തുടരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങിയില്ല. ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്താനും ആരംഭിച്ചു. പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാൻ നേരിട്ട് കണ്ട് സംസാരിക്കണമെന്നും ഇയാൾ അറിയിച്ചു.
എന്നാൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ദേശീയപാത 48ന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാൾ തൃഷയെ കുട്ടിക്കൊണ്ടു പോകുകയായിരുന്നു. ഒരിക്കൽ കൂടി പ്രണയം തുടരാൻ ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങിയില്ല. ഈ സമയം കയ്യിൽ കരുതിയിരുന്ന ആയുധം വച്ച് ഇയാൾ തൃഷയുടെ കഴുത്തിൽ ആഞ്ഞുവെട്ടി. പിന്നീട് പലതവണ വെട്ടി മരണം ഉറപ്പിച്ചു. മൃതദേഹത്തിൽനിന്നും കൈയും വെട്ടിമാറ്റി. ഇതിനുശേഷം സ്ഥലം വിട്ടു.
ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. ആധാർ കാർഡ് മൃതദേഹത്തിൽ നിന്നും കിട്ടിയതോടെയാണ് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്. ഗോധ്ര സ്വദേശിയായ തൃഷ വഡോദരയിലുള്ള അമ്മാവന്റെ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ