- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റിലായ പ്രതികൾക്കെല്ലാം പൊതു സമൂഹത്തിൽ നല്ല പേര്; ലഹരിമരുന്ന് എത്തിയത് പല സ്ഥലങ്ങളിൽനിന്ന്; കണ്ണൂരിൽ മയക്കുമരുന്നുമായി പ്രവർത്തിച്ചുവന്നത് വൻ റാക്കറ്റ്; വാട്സാപ്പ് കച്ചവടം തകർക്കാനുറച്ച് പൊലീസ്
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മയക്കുമരുന്ന് കേസുമായി അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ആദ്യം അറസ്റ്റിലായ ബൾകിസിൽ നിന്നും ഭർത്താവ് അഫ്‌സൽ നിന്നുമാണ് മറ്റുള്ള ആളുകളിലേക്ക് പൊലീസ് എത്തിയത്. കൂടുതൽ അന്വേഷിക്കും തോറും ഈ കേസിനെ ആഴവും കൂടി വരികയാണ്. ജില്ലയിൽ പല സ്ഥലങ്ങളിൽനിന്നും മയക്കുമരുന്നും ലഹരിപദാർത്ഥങ്ങളും ഈ സംഘം എത്തിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്ന വിവരം. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ റാക്കറ്റിന്റെ കണ്ണുകളായി ഒത്തിരിപ്പേർ ഉണ്ട്.
ഗോവ, മുംബൈ, ബാംഗ്ലൂർ, മംഗലാപുരം പോലുള്ള സ്ഥലങ്ങളിൽ നിന്നും വ്യാപകമായി കണ്ണൂർ ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ് വൻതോതിൽ മയക്കുമരുന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടായിരുന്നത്. എന്നാൽ ഇതിനുമുൻപും ഈ റാക്കറ്റ് ജില്ലയിൽ സുലഭമായി മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടായിരുന്നു. ജില്ലയിലെ ആസ്ഥാനമായ ഒഴുകിയിരുന്ന മയക്കുമരുന്നുകളുടെയും ലഹരിപദാർത്ഥങ്ങളും പ്രധാന സ്രോതസ്സ് കഴിഞ്ഞ ദിവസങ്ങളിലായി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരായിരുന്നു.
അറസ്റ്റിലായവരുടെ ഫോൺ പൊലീസ് പരിശോധിച്ചുവരികയാണ്. വാട്‌സ്ആപ്പ് മുഖേനയാണ് ഇവരുടെ പ്രധാന കച്ചവടം എന്നതിനാൽ ഇവരിൽനിന്ന് ജില്ലയിലുടനീളം പല ആളുകളും ഇത്തരത്തിൽ ലഹരിപദാർത്ഥങ്ങൾ വാങ്ങിയിട്ടുണ്ട്. പല സന്ദേശങ്ങളും നശിപ്പിക്കപ്പെട്ട രീതിയിലാണ് പൊലീസിന് ലഭിച്ചിട്ടുള്ള എങ്കിലും അതൊക്കെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇത്തരത്തിൽ വാട്ആപ്പ് മുഖേനയാണ് കച്ചവടം എന്നതിനാൽ ഇവരുടെ ഫോൺ ലഭിച്ചതിനാൽ വരുംദിവസങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കങ്ങൾ പൊലീസിന് നടത്താനാവും.
രഹസ്യമായ് സംഘങ്ങളെ പലവഴിക്ക് തിരിച്ചാണ് പൊലീസ് അന്വേഷണം തുടർന്നത്. കഴിഞ്ഞദിവസം പ്രതികൾ അറസ്റ്റിലായിരിക്കുന്നത് ബാംഗ്ലൂരിൽ നിന്നാണ്. പൊലീസ് കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികൾ താമസിച്ച ബാംഗ്ലൂർ ബസനവാടിയിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞദിവസം ഈ കേസിലെ മുഖ്യ പ്രതിയായ നിസാമിനെ അറസ്റ്റ് ചെയ്തത് കാസർകോട് ബോർഡറിൽ വച്ചായിരുന്നു. ഇത്തരത്തിൽ പല സ്ഥലങ്ങളിലും അന്വേഷണസംഘത്തെ തിരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂർ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ഓഫീസർമാർ ഒന്നിച്ചുള്ള ഒരു സംഘമാണ് ഈ കേസ് അന്വേഷണത്തിനു പിന്നിൽ ഇപ്പോഴുള്ളത്.
രണ്ടു കിലോയ്ക്ക് അടുത്തുവരുന്ന ലഹരിപദാർത്ഥങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും പിടികൂടിയിട്ടുണ്ടായിരുന്നത്. ഓരോ ദിവസം കഴിയുന്തോറും പലരുടെയും അറസ്റ്റും രേഖപ്പെടുത്തുന്നുണ്ട്. ജില്ലയിൽ പലവിധത്തിലും ലഹരിപദാർത്ഥങ്ങളും മയക്കുമരുന്നുകളും എത്തുന്നുണ്ട് എന്ന് പൊലീസിന് നേരത്തെ രഹസ്യവിവരം ഉണ്ടായിരുന്നു. ഈ രഹസ്യ വിവരം ലഭിച്ചതിന് അടിസ്ഥാനത്തിലായിരുന്നു ബാംഗ്ലൂരിൽ നിന്ന് വരുന്ന ബസ്സിൽ കൊണ്ടുവന്ന പാർസൽ പൊലീസ് പാർസൽ ഓഫീസിൽ ചെന്ന് കണ്ടെത്തിയത്. ഇത് വാങ്ങാനെത്തിയ ബാൾകിസും ഭർത്താവും പൊലീസ് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈയൊരു അറസ്റ്റ് ഈയൊരു കേസുമായി ബന്ധപ്പെട്ട് വളരെ നിർണായകമായിരുന്നു ഇവരിൽ നിന്നാണ് മറ്റുള്ള ആളുകളിലേക്ക് പൊലീസ് എത്തിയത്.
കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ജനീസിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചത് വഴിയായിരുന്നു കഴിഞ്ഞദിവസം നൈജീരിയൻ സ്വദേശിയകളായ വിദ്യാർത്ഥികൾ ലേക്ക് പൊലീസ് എത്തിയത്. ഇവരുടെ യൂണിയൻ ബാങ്ക് അക്കൗണ്ടിൽ നിന്നും പണംഇടപാടുകൾ നടന്നിട്ടുണ്ട് എന്ന് പൊലീസ് കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നൈജീരിയ സ്വദേശിനി പ്രായീസ് ഓട്ടോണിയെവ :, ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂർ സിറ്റി സ്വദേശി മുഹമ്മദ് ജനീസ്, ജാബിർ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മയക്കുമരുന്ന് വരുന്നതിനിടെയാണ് മുഖ്യ സൂത്രധാരനെന്ന് കരുതുന്ന നിസാം അബ്ദുൽ ഗഫൂറിനെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . ശിഹാബ്, അൻസാരി, ശബ്‌ന എന്നിവരെ രണ്ടു ദിവസങ്ങൾക്കു മുൻപും ബാൾകിസ് എന്ന കാടാച്ചിറ സ്വദേശിനിയും ഭർത്താവ് അഫ്‌സലിനെ യും പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു ഇവരിൽ നിന്നാണ് മറ്റുള്ളവരിലേക്ക് പൊലീസ് എത്തിയത്.
പൊലീസിന്റെ മുന്നിലുള്ളത് വലിയ കടമ്പ
വാട്‌സ്ആപ്പ് മുഖേന ഇവർ പലർക്കും ഇത്തരത്തിലുള്ള ലഹരിപദാർത്ഥങ്ങൾ നൽകിയിട്ടുണ്ട് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് ആരൊക്കെയാണ് എന്തൊക്കെയാണ് ഇവരുടെ സ്ഥലവും മറ്റു കാര്യങ്ങളും എന്താണ് എന്നൊക്കെ കണ്ടുപിടിക്കുക പൊലീസിന് മുന്നിൽ ഉള്ള വലിയ കടമ്പയാണ്. വാട്ട്‌സാപ്പിൽ ലൊക്കേഷൻ ആവശ്യക്കാർ ഇവർക്ക് അയച്ചു നല്കുകയും ശേഷം ഗൂഗിൾ പേ വഴിയോ ഫോൺ പേ വഴിയോ പണം ഇവർക്ക് അയച്ചു നൽകുകയും ചെയ്യുകയായിരുന്നു പതിവ്. ഇതിനനുസരിച്ച് കണ്ണൂർ ജില്ലയിലുള്ള നിസാമിന്റെ വിതരണക്കാരായ ബാൾകിസും അഫ്‌സൽ ഉൾപ്പെടെയുള്ളവർ ആവശ്യാനുസരണം ലൊക്കേഷൻ നോക്കി ആവശ്യക്കാരിലേക്ക് എത്തിച്ചു നൽകുന്നു എന്നതായിരുന്നു ഇവരുടെ പ്രവർത്തന രീതി.
നിസാം എന്ന വ്യക്തി ഇത്തരത്തിൽ ഒരു കേസുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കു മുൻപ് ജയിലിൽ കിടന്നിട്ടുണ്ട് എന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്. അങ്ങനെയാണെങ്കിൽ ഇയാൾ കണ്ണൂർ ജില്ലയിൽ മാത്രം ഇത്തരത്തിൽ ബിസിനസ് ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയിട്ടുണ്ടാവും. ഈ കാലയളവിൽ പലരും ഇവരിൽനിന്ന് ഇത്തരത്തിൽ ലഹരിപദാർത്ഥങ്ങൾ വാങ്ങിച്ചു ഉപയോഗിച്ചിട്ടും ഉണ്ടാവും. ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്തുക അവരുടെ വേരറുക്കുക എന്നതാണ് പൊലീസ് ലക്ഷ്യം.
അറസ്റ്റിലായ ആളുകളിൽ മിക്ക ആളുകളും സമൂഹത്തിൽ മാന്യതയുടെ മുഖപടം അണിഞ്ഞു നടക്കുന്ന ആളുകൾ ആണ്. ഇത്തരത്തിൽ ആളുകളാണ് ഇത്തരത്തിലുള്ള കേസുകളിൽ പിടിക്കപ്പെടുന്നത് എന്നത് ഒരു തരത്തിൽ പൊലീസിന് തലവേദനയും ആണ് കാരണം ഇത്തരത്തിലുള്ള മാന്യരിലേക്ക് എത്തുക എന്നതും പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയൊരു കടമ്പ തന്നെയാണ്.
മറുനാടന് മലയാളി ബ്യൂറോ