- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ട്വിറ്ററിൽ നിക്ഷേപിച്ചത് ശതകോടികൾ; ഏറ്റവും കൂടുതൽ ഓഹരി എലോൺ മസ്കിനായതോടെ ട്വിറ്ററിന്റെ ലക്ഷ്യം മാറുമെന്ന് ഭയന്ന് ജീവനക്കാർ; ലാഭം ഉണ്ടാക്കാൻ വേണ്ടി ടെസ്ല ഉടമ ട്വിറ്ററിനെ മാറ്റുമോ ?
താൻ ട്വിറ്ററിൽ പണം നിക്ഷേപിച്ചത് വെറുതെ ലാഭവിഹിതം പറ്റുവാൻ മാത്രമല്ലെന്നാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും, ടെസ്ല ഉടമയുമായ എലൺ മസ്‌ക് പറയുന്നത്. നിലവിൽ ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരിയുടമയും ബോർഡ് അംഗവും എന്നനിലയിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ കാര്യമായ മാറ്റങ്ങൾ വരുത്തുമെന്നാണ് എലൻ മസ്‌ക് പറയുന്നത്. ഇത് ട്വിറ്ററിലെ ജീവനക്കാരിൽ ആശങ്കയുയർത്തിയിട്ടുണ്ട്.
ടെസ്ല സി ഇ ഒ ട്വിറ്ററിൽ 3 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയ വാർത്ത പുറത്തുവന്ന ഉടനെ തന്നെ പ്രതികരണവുമായി ജീവനക്കാർ ട്വിറ്ററിൽ വന്നിരുന്നു. പലരും അവരുടെ ആശങ്ക പങ്കുവച്ചപ്പോൾ ചിലർ പരിഹാസങ്ങളുമായാണ് എത്തിയത്. ഞങ്ങളുടെ പുതിയ മേലധികാരിക്ക് സുപ്രഭാതം എന്നായിരുന്നു ട്വിറ്ററിന്റെ ഗ്ലോബൽ ഹെഡ് ഓഫ് പാർട്നഴ്സ് ലാറ കോഹൻ ട്വീറ്റ് ചെയ്തത്. അതേസമയം കമ്പനി റിസർച്ചറായ മാറ്റ് ഡി മിഷേൽ കുറേക്കൂടി ചിന്തോദ്ദീപകമായ ഒരു മെമെ ആയിരുന്നു പങ്കുവച്ചത്.
ട്വിറ്ററിന്റെ മുഖമുദ്രയായിരുന്ന വികസനം, ഉദ്പന്ന നവീകരണം, സ്ഥിരത എന്നിവയൊക്കെ കൈവിട്ട് ഇനി സാമ്പത്തിക ലാഭം മാത്രമായിരിക്കും ലക്ഷ്യം എന്ന് ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ആ മെമെ. എലൻ മസ്‌ക് താത്ക്കാലികമായെങ്കിലും എന്നെ സമ്പന്നനാക്കി, എന്നാലും ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു മറ്റൊരു ട്വീറ്റർ ടീം ലീഡർ റ്റ്‌വീറ്റ് ചെയ്തത്. എലൻ മക്സ് നിക്ഷേപം നടത്തിയ വാർത്ത പുറത്തുവന്ന ഉടനെ ട്വീറ്ററിന്റെ ഓഹരിമൂല്യത്തിൽ 30 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ ട്വീറ്റ്.
ആദ്യം എലൻ മസ്‌ക് ചെയ്തത് സെക്യുരിറ്റി എക്സ്ചേഞ്ച് കമ്മീഷന്റെ പാസ്സീവ് ഓഹരിയുടമകൾക്കായുള്ള ഡിസ്‌ക്ലോഷർ ഡോക്യൂമെന്റിൽ ഒപ്പു വയ്ക്കുക എന്നതായിരുന്നു. പിന്നെ ഇന്നലെ രണ്ടാമത്തെ ഫോം കൂടി ഫയൽ ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം പൂർണ്ണമായും പുറത്തുവന്നത്.
ജനുവരി 31 മുതൽ എലൻ മസ്‌ക് ട്വിറ്റർ ഓഹരികൾ വാങ്ങാൻ ആരംഭിച്ചിരുന്നതായി രേഖകൾ വെളിപ്പെടുത്തുന്നു. ഏപ്രിൽ 1 വരെ നടന്ന എല്ലാ ട്രേഡിങ് സെഷനുകളിലും അദ്ദേഹം ട്വിറ്ററിന്റെ ഓഹരി വാങ്ങിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ