- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുക്രിസ്തു മരിച്ചതെങ്ങനെയെന്ന് ഒടുവിൽ കണ്ടെത്തി! കുരിശുമായി വീണപ്പോൾ തോളെല്ലിനുണ്ടായ ഒടിവിൽ നിന്നും രക്തം വാർന്ന് മരിച്ചു; ഡോക്ടർ ആയ ശേഷം വൈദികനായ ആളുടെ ഗവേഷണഫലത്തിൽ രക്തത്തോടൊപ്പം വെള്ളം വന്നതും കണ്ടെത്തി; ആ അവകാശവാദങ്ങൾ ഇങ്ങനെ
കുരിശുമായുള്ള യാത്രയ്ക്കിടെ താഴെ വീഴുകയായിരുന്നത്രെ യേശുക്രിസ്തു. അപ്പോൾ തോളെല്ലിന് സംഭവിച്ച ക്ഷതത്തിൽ നിന്നുണ്ടായ രക്തമൊലിപ്പാണത്രെ ക്രിസ്തുവിന്റെ മരണകാരണം. ഒരു മുൻ ന്യുറോളജിസ്റ്റിന്റേതാണ് ഈ അഭിപ്രായം. കുരിശേന്തിയുള്ള യാത്രയിൽ കാലിടറി വീണ ക്രിസ്തുവിനെ റോമൻ പടയാളി കുന്തം കൊണ്ട് കുത്തി മുറിവേൽപിച്ചിരുന്നതായും ആ ന്യുറോളജിസ്റ്റ് അവകാശപ്പെടുന്നു.
പുരാവൃത്തമനുസരിച്ച് വിശുദ്ധ ബെർണാർഡ് യേശുവിനോട് ചോദിക്കുന്നുണ്ട് നിങ്ങളുടെ കഷ്ടാനുഭവങ്ങളിൽ ഇതുവരെ രേഖപ്പെടുത്താത്ത ഏറ്റവും വലിയ വേദന ഏതെന്ന്. അപ്പോൾ ക്രിസ്തു പരാഞ്ഞത്, കുരിശേന്തി ദുഃഖത്തിന്റെ പാതയിലൂടെ നടക്കുമ്പോൾ തന്റെ തോളിൽ സംഭവിച്ച മുറിവായിരുന്നു മനുഷ്യർ ഇതുവരെ രേഖപ്പെടുത്താത്ത, താൻ അനുഭവിച്ച ഏറ്റവും വലിയ വേദന എന്നായിരുന്നു.
കുരിശു ചുമന്നുള്ള യാത്രക്കിടയിൽ വീണ് ക്രിസ്തുവിന് തോളെല്ലിന് പരിക്കുപറ്റിയിരിക്കാം എന്ന കാര്യം പൊതുവെ പണ്ഡിതന്മാരൊക്കെ അംഗീകരിക്കുന്ന ഒന്നാണ്. എന്നാൽ, പുരോഹിതനായി മാറിയ ഈ മുൻ ന്യുറോളജിസ്റ്റ് പറയുന്നത് ഈ മുറിവിന്റെ സങ്കീർണ്ണതകാളാണ് ക്രിസ്തുവിണ്ടെ മരണത്തിന് കാരണമായതെന്നാണ്. പാട്രിക് പുലിചിനോ എന്ന പുരോഹിതനാണ് ഇപ്പോൾ ഈ വാദമുയർത്തി എത്തിയിരികുന്നത്.
വിശുദ്ധ ജോണിന്റെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നതുപോലെ കുരിശിൽ തറച്ച യേശുവിന്റെ ശരീരത്തിൽ നിന്നും രക്തവും വെള്ളവും എങ്ങനെ പുറത്തേക്കൊഴുകി എന്ന കാര്യവും തനിക്ക് വിശദീകരിക്കാനാകും എന്നാണ് ഈ പുരോഹിതനായ മുൻ ഡോക്ടർ പറയുന്നത്. ലണ്ടനിൽ താമസിക്കുന്ന റെവ. പ്രൊഫസർ, പുലിചിനോ ഇതുസംബന്ധിച്ച് ഒരു ശാസ്ത്രീയ ലേഖനം എഴുതുകയും കാത്തലിക് മെഡിക്കൽ ക്വാർട്ടർലിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ക്രൂശിതനായ യേശുവിന്റെ ശരീരം പൊതിഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുവസ്ത്രത്തിൽ ഫൊറൻസിക് വിദഗ്ദരും മെഡിക്കൽ വിദഗ്ദരും നടത്തിയ പഠനഫലങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇറ്റലിയിലെ ടുറിനിൽ, സാൻ ജിയോവന്നി ബാറ്റിസ്റ്റ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന ഈ തിരുവസ്ത്രത്തിന്റെ ആധികാരികതെ നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെട്ടു വരികയായിരുന്നു.
കൃസ്ത്യൻ ലോകത്ത് ഏറ്റവുമധികം വിവാദമുയർത്തിയ ഈ തിരുവവശേഷിപ്പിൽ, ഒരു മനുഷ്യന്റെ അവ്യക്തമായ രൂപം കാണാം. ഇതിൽ നടുഭാഗത്തും കാൽപ്പാദങ്ങളിലും ആണികൊണ്ടുള്ള മുറിവുകലൂം ഉണ്ട്. പലരും ഇത് യൂശുവിന്റെ ഒരു ഭൗതിക സാക്ഷ്യമായി കരുതുമ്പോൾ , ഇത് വെറും തട്ടിപ്പാണെന്ന് പറയുന്നവരും ഉണ്ട്. 1988-ൽ ഇതിൽ നടത്തിയ റേഡിയോകാർബൺ പരിശോധനകളിൽ തെളിഞ്ഞത് ഇത് മദ്ധ്യകാലഘട്ടത്തിൽ, 1260-1390 കലഘട്ടത്തിലെ തുണിയാണെന്നായിരുന്നു. എന്നാൽ, ഏറ്റവും അവസാനമായി 2010-ൽ നടത്തിയ പരീക്ഷണമീ അവകാശവാദം തള്ളിക്കളയുകയായിരുന്നു. യേശുവിന്റെ കാലഘട്ടത്തിലെ തുണീയെന്നായിരുന്നു ആ പരീഷണഫലത്തിൽ പറഞ്ഞിരുന്നത്.
ഈ തുണിയിൽ ദൃശ്യമാകുന്ന മങ്ങിയ മനുഷ്യരൂപത്തിൽ തോളെല്ലിന് സംഭവിച്ച പരിക്ക് ദൃശ്യമാകുന്നുണ്ട് എന്ന്ണ് പ്രോഫ. പുല്ലിചിനോ പറയുന്നത്. വലതു തോൾ എല്ലിലെ ക്ഷതം കാരണം ആ കൈ, ഇടതുകൈയിനേക്കാൾ 4 ഇഞ്ച് വരെ താഴേക്ക് തൂങ്ങിയാണെന്നും അദ്ദേഹം പറയുന്നു. കുരിശിൽ തറയ്ക്കുന്നതിനായി കൈകൾ നീട്ടി വെച്ചപ്പോൾ, ഈ അസ്ഥിഭ്രംശം കാരണം തലയിലേക്കും കഴുത്തിലേക്കുമെല്ലാം രക്തം വഹിക്കുന്ന രക്ത ധമനി മുറിച്ചിരിക്കാമെന്നും, അങ്ങനെ വലിയതോതിലുണ്ടായ രക്ഷനഷ്ടമാണ് ക്രിസ്തുവിന്റെ മരണത്തിനിടയാക്കിയതെന്നും അദ്ദേഹം പറയുന്നു.
മാത്രമല്ല, ഇതുകാരണം ഏകദേശം മൂന്ന് പിന്റ് രക്തം നെഞ്ചെല്ലിന്റെയും ശ്വാസകോശത്തിനുമിടയിലുള്ള അറയിൽ നിറയുമെന്നും അതുകാരണമാണ് യേശുവിന്റെ മൃതശരീരത്തിൽ പടയാളികൾ കുന്തംകൊണ്ട് കുത്തിയപ്പോൾ അതിൽ നിന്നും രക്തം ചീറ്റിയതെന്നുമാണ് അദ്ദേഹം പറയുന്നത്. രക്തത്തോടൊപ്പം വന്നു എന്ന് പറയപ്പെടുന്ന വെള്ളം സെറെബ്രോസ്പൈനൽ ദ്രാവകാമാകാം എന്നും അദ്ദേഹം പറയുന്നു.
മറുനാടന് ഡെസ്ക്