- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹം കിടന്നത് വീടിന് സമീപത്തെ വാഴക്കൂട്ടത്തിനോട് ചേർന്ന്; കാലിന്റെ അഗ്രഭാഗമൊഴികെ മുഴുവൻ കത്തിച്ചാമ്പലായി: തൊട്ടടുത്തു താമസിക്കുന്നവരാരും നിലവിളിയോ ബഹളമോ കേട്ടില്ലെന്നതിലും സംശയം: കോവളത്തെ 56കാരിയുടെ മരണത്തിൽ അടിമുടി ദുരഹത
കോവളം: രാത്രിയിൽ വീട്ടിൽ ഉറങ്ങാൻ കിടന്ന വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. കോവളം പാലപ്പൂര് ജംക്ഷനു സമീപം കുന്താലംവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ നിർമല(56)യുടെ മൃതദേഹമാണ് വീടിനു സമീപത്തു നിന്നും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ എന്തിനാണ് നിർമല വീടിനകത്ത് നിന്നും പുറത്തേക്ക് ഇറങ്ങിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു തിരുവല്ലം പൊലീസ് അറിയിച്ചു.
പുലർച്ചെ ഇവരുടെ മകനാണ് കത്തിക്കരിഞ്ഞ നിലയിലുള്ള അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപത്തെ വാഴക്കൂട്ടത്തിനോടു ചേർന്നാണു മൃതദേഹം കിടന്നിരുന്നത്. കാലിന്റെ അഗ്രഭാഗമൊഴികെ കത്തിച്ചാമ്പലായിരുന്നു. ഇളയ മകൻ രഞ്ജിത്തിനും കുടുംബത്തിനും ഒപ്പമാണു നിർമല താമസിച്ചിരുന്നത്. രാവിലെ അമ്മയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണു കത്തിക്കരിഞ്ഞ നിലയിൽ കണ്ടതെന്നു രഞ്ജിത് പൊലീസിനോടു പറഞ്ഞു.
എന്നാൽ ഇത്രയൊക്കെ സംഭവം ഉണ്ടായിട്ടും തൊട്ടടുത്തു താമസിക്കുന്നവരാരും നിലവിളിയോ ബഹളമോ കേട്ടില്ലെന്നതും പൊലീസിനെ കുഴക്കുന്നു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. രാജേഷ്, രതീഷ് എന്നിവരാണു മറ്റു മക്കൾ. മരുമക്കൾ: സൗമ്യ, ശരണ്യ, ശ്രീദേവി.
മറുനാടന് മലയാളി ബ്യൂറോ