കോയമ്പത്തൂർ : പാലക്കാട് അട്ടപ്പാടിയിൽ ആൾകൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സ്മാരാണർത്ഥം മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ തമിഴ്‌നാട് ഘടകം സംഘടിപ്പിച്ച സ്റ്റേറ്റ് ലെവൽ കബഡി ചാമ്പ്യൻ ഷിപ്പ് കോയമ്പതൂരിൽ സമാപിച്ചു.

പന്ത്രണ്ടു ടീമുകളാണ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി കോയമ്പത്തൂരിന് സമീപം സണ്ടാലം ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേരിയത്.

ചാമ്പ്യൻ ഷിപ്പിന്റെ പ്രഥമ കിരീടം തായ് മുടി ജി ഓ എൻ സി ടീം സ്വന്തമാക്കി. ഫൈനലിൽ അവർ മുരുഗളി അരുൺ നൻപുരക്കൽ ടീമിനെയാണ് തോൽപ്പിച്ചത്.

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യക്കോസ് മുഖ്യാതിഥി ആയിരുന്നു. വിജയികൾക്ക് അദ്ദേഹം ട്രോഫികൾ കൈമാറി. സംഘടനയുടെ തമിഴ് നാട് സംസ്ഥാന രക്ഷധികാരി നെബു മാത്യു, പ്രസിഡന്റ് ബാലു മോഹൻ, സുന്ദർ രാജ്, ബാബു തോട്ടുങ്ങൽ സുജിത് കാലടി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.