- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി: കേസിലെ അഞ്ച് പ്രതികളിൽ മൂന്ന് പേരും പ്രായപൂർത്തിയാകാത്തവർ: കേസിലുൾപ്പെട്ടതെല്ലാം ഉന്നത രാഷ്ട്രീയ നേതാക്കന്മാരുടെ മക്കളും ചെറുമക്കളുമെന്ന് റിപ്പോർട്ട്
ഹൈദരാബാദ്: നഗരത്തിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഇന്നലെയും ഒരാൾ അറസ്റ്റിലായിരുന്നു. അതേസമയം കേസിലെ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെയു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് പറഞ്ഞു.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. സൗദിൻ മാലിക് എന്ന യുവാവാണ് ഇന്നലെ അറസ്റ്റിലായത്. അതേസമയം ഇരയിൽ നിന്നും പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. ഒരു പേര് മാത്രമാണ് പെൺകുട്ടി പറയുന്നത്. കേസന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയതിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം.
അതേസമയം തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മുഹമ്മദ് അലിയുടെ മരുമകനും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വാദം തെലങ്കാനാ പൊലീസ് തള്ളിക്കളഞ്ഞു. വീഡിയോയിൽ കാണുന്ന അഞ്ചുപേർ മാത്രമാണ കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രതികളേയും തിരിച്ചറിഞ്ഞതെന്ന് പൊലീസ് ഓഫീസർ ജോയൽ ഡേവിസ് പറഞ്ഞു.
ജൂബിലി ഹിൽ ഏരിയയിലെ പബ്ബിൽ നിന്നും പുറത്തേക്ക് വന്ന പെൺകുട്ടിയ ആൺകുട്ടികൾ വീട്ടിൽ ഡ്രോപ്പ്‌ചെയ്യാമെന്ന് പറഞ്ഞാണ് കാറിൽ കയറ്റിയത്. തുടർന്ന് ഓരോരുത്തരും മാറി മാറി പീഡിപ്പിക്കുക ആയിരുന്നു. മെയ് 28നാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായികു്‌നു.
പെൺകുട്ടി അക്രമികൾക്കൊപ്പം നിൽക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പെൺകുട്ടിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് ഇവർ കാറിൽ വിളിച്ചുകയറ്റുകയായിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ വിവിധ രാഷ്ട്രീയപാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ