- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ വീടുകൾക്കും നികുതി ഏർപ്പെടുത്താൻ സർക്കാർ; 500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി; വീണ്ടും പാവങ്ങളുടെ നെഞ്ചത്തടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ചെറിയ വീടുകൾക്കും നികുതി ഏർപ്പെടുത്താൻ സർക്കാർ നീക്കം. 500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഇതോടെ ലൈഫ് മിഷൻ വഴി വീടുകിട്ടയ എല്ലാ പാവങ്ങളും നികുതി അടയ്‌ക്കേണ്ടി വരും. നിലവിൽ 1076 ചതുരശ്രയടിയിൽ (100 ചതുരശ്രമീറ്റർ) കൂടുതലുള്ള വീടുകൾക്കാണ് വില്ലേജ് ഓഫീസുകളിൽ നികുതി അടയ്‌ക്കേണ്ടത്. എന്നാൽ പുതിയ നിർദ്ദേശം നടപ്പിലാകുന്നതോടെ സമൂഹ്തതിലെ തീരെ പാവപ്പെട്ടവർ പോലും നികുതിയിലേക്ക് നീങ്ങും.
300 ചതുരശ്രയടിയിൽ കൂടുതലുള്ള വീടുകൾക്ക് നികുതി ഏർപ്പെടുത്താനായിരുന്നു ശുപാർശ. 500 ചതുരശ്രയടിയിൽ താഴെയുള്ളവർ നിർധനർ ആയിരിക്കുമെന്നതു പരിഗണിച്ച് മന്ത്രിസഭ പരിധി ഉയർത്തുകയായിരുന്നു. 500 മുതൽ 600 വരെ ചതുരശ്രയടിയുള്ള വീടുകളെ ആദ്യസ്ലാബിൽ ഉൾപ്പെടുത്തും.600-നും 1000-നും ഇടയിൽ ചതുരശ്രയടിയുള്ളത് രണ്ടാം സ്ലാബിലായിരിക്കും.ആദ്യസ്‌ളാബിന്റെ ഇരട്ടിയായിരിക്കും രണ്ടാം സ്ലാബിന്റെ നിരക്ക്. ഈ നികുതി ഒറ്റത്തവണത്തേക്കാണ്. നികുതിനിരക്ക് തീരുമാനമായിട്ടില്ല.
സംസ്ഥാന ധനകാര്യകമ്മിഷന്റെ ശുപാർശ ഉൾക്കൊണ്ട് മന്ത്രിസഭയാണ് ചെറിയ വീടുകൾക്കും നികുതി ഏർ്പപെടുത്താൻ നിർദേശിച്ചത്. ഇത് പാവപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്ക്ക് ഇരട്ടി ബാധ്യതയാകും. മറ്റുപല ആവശ്യങ്ങൾക്കും നികുതിരശീതി വേണമെന്നതിനാൽ ചെറിയ വീടാണെങ്കിലും നികുതിയീടാക്കണം എന്നതായിരുന്നു ധനകാര്യ കമ്മിഷന്റെ നിലപാട്. നിലവിൽ 1076 മുതൽ 1614 വരെ ചതുരശ്രയടിയുള്ള വീടുകൾക്ക് പഞ്ചായത്തിൽ 1950, നഗരസഭയിൽ 3500, കോർപ്പറേഷനിൽ 5200 എന്നിങ്ങനെയാണ് കെട്ടിടനികുതി.
വീടുകളുടെ ആഡംബരനികുതി തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാക്കി മാറ്റണമെന്ന് ധനകാര്യ കമ്മിഷൻ ശുപാർശചെയ്തു. വില്ലേജ് ഓഫീസുകൾവഴി റവന്യൂവകുപ്പാണ് ഇത് നിലവിൽ സ്വീകരിക്കുന്നത്. 3000 മുതൽ 10,000 വരെ ചതുരശ്രയടിയുള്ള നാല് സ്ലാബുകളാണ് നിലവിൽ ആഡംബരനികുതിക്കുള്ളത്. ഈ വർഷം ഏപ്രിൽമുതൽ തദ്ദേശ സ്ഥാപനങ്ങളായിരിക്കും ആഡംബരനികുതി ഈടാക്കുക.
ആഡംബരനികുതി ഒറ്റത്തവണത്തേക്കുള്ളതാണ്. 3000 ചതുരശ്രയടിക്കുമുകളിലുള്ള അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ആഡംബരനികുതി ഏർപ്പെടുത്തണമെന്ന ശുപാർശയിൽ മന്ത്രിസഭ തീരുമാനമെടുത്തില്ല.
മറുനാടന് മലയാളി ബ്യൂറോ