- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമ രാജാവിന്റെ നാലാം വിവാഹവും തകർന്നു; 91 കാരനായ റുപെർട്ട് മുർഡോക്ക് ആറു വർഷം നീണ്ട വിവാഹബന്ധം ഉപേക്ഷിക്കുന്നു; വിവിധ ഇന്ത്യൻ ചാനലുകൾ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളുടെ ഉടമയ്ക്ക് സംഭവിക്കുന്നത്
ആറു വർഷം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ മാധ്യമ ചക്രവർത്തി റുപെർട്ട് മുർഡോക്കും ഭാര്യയും മോഡലുമായ ജെറി ഹോളും വേർപിരിയുന്നു. ഇന്നലെ രാത്രിയാണ് ഇതുസംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ എത്തിയത്. ഇരുവരും ഇത്രപ്പെട്ടെന്ന് വേർപിരിയാൻ തീരുമാനിച്ചതിൽ ഉറ്റ സുഹൃത്തുക്കൾ പോല്യു അത്ഭുതം കൂറുകയാണെന്ന് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 14 ബില്യൺ ആസ്തിയുടെ ഉടമയായ റൂപെർട്ട് മുഡോക്കിന്റെ നാലാം വിവാഹമായിരുന്നു ഇത്.
മൈക്ക് ജഗ്ഗെറിനൊപ്പം 22 വർഷം ജീവിക്കുകയും, അതിൽ നാല് കുട്ടികൾ ജനിക്കുകയും ചെയ്തിരുന്നെങ്കിലും സാങ്കേതികമായി ഇത് ജെറി ഹാളിന്റെ ആദ്യ വിവാഹമായിരുന്നു. മുർഡോക്ക് ഹാളുമായി വിവാഹപൂർവ്വ കരാറുകൾ ഏതെങ്കിലും ഒപ്പുവച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ലണ്ടനിലെ സെർപ്പന്റൈൻ ഗാലറിയിൽ മുർഡോക്ക് ഒരുക്കിയ ഈ വർഷത്തെ വേനൽക്കാല വിരുന്നിൽ ജെറി ജോളിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ പങ്കെടുത്തിരുന്നില്ല എന്ന് ആ വിരുന്നിൽ പങ്കെടുത്ത ചിലർ പറയുന്നു.
2021 ആഗസ്റ്റിൽ ലണ്ടനിൽ നടന്ന ഒരു വിരുന്നിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു മുർഡോക്കും ഹാളും ഒരുമിച്ച് പൊതുവേദിയിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇരുവരും വെവ്വേറെയായിരുന്നു എത്തിയതെങ്കിലും തിരിച്ചു പോയത് ഒരു കാറിലായിരുന്നു. സ്‌കൈ ടിവി, സൺ, ടൈംസ് ന്യുസ് പേപ്പർ, ഫോക്സ് ന്യുസ്, വാൾസ്ട്രീറ്റ് ജേർണൽ എന്നീ മാധ്യമ സംരംഭങ്ങൾക്ക് പുറമെ അദ്ദേഹത്തിന്റെ സ്വദേശമായ ആസ്ട്രേലിയയിലും മുർഡോക്കിന് നിർവധി സംരംഭങ്ങളുണ്ട്.
2014-ൽ തന്റെ മൂന്നാം ഭാര്യയായ ഡെംഗുമായുള്ള വിവാഹബന്ധം വേർപെടുത്തിയ മുർഡോക്ക് 2015-ൽ ആസ്ട്രേലിയിയയിൽ വച്ചായിരുന്നു ജെറി ഹാളുമായി കണ്ടുമുട്ടുന്നത്. മുർഡോക്കിന്റെ ആദ്യ ഭാര്യ പട്രീഷ്യ ബൂക്കർ എന്ന ആസ്ട്രേലിയൻ മോഡൽ ആയിരുന്നു. 1965-ൽ അവർ വിവാഹമോചിതരായി. രണ്ടാമത് വിവാഹം കഴിച്ചത് അന്ന എന്ന ഒരുമുൻ പത്ര റിപ്പോർട്ടറെ ആയിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ആ ബന്ധം 1999-ൽ വിവാഹ മോചനത്തിൽ കലാശിച്ചു. അതിൽ നഷ്ടപരിഹാരമായി 1.5 ബില്യൺ പൗണ്ടായിരുന്നു മുർഡോക്കിന് നൽകേണ്ടി വന്നത്. നാലു ഭാര്യമാരിൽ നിന്നായി പത്ത് മക്കളാണ് മുർഡോക്കിനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ