രു വൻ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നിരവധി യാത്രക്കാർ. ഒപ്പം യാത്രക്കാരുടെ ജീവൻ വെച്ച് പന്തുകളിക്കുന്ന വ്യോമയാന കമ്പനിക്കെതിരെ കടുത്ത വിമർശനവും ഉയരുന്നു. ബ്രിസ്ബെയ്നിൽ ഇറങ്ങുന്നതിനു മുൻപായി, വശത്ത് ഒരു ദ്വാരവുമായി ഒരു എമിറേറ്റ്സ് വിമാനം പറന്നത് 14 മണിക്കൂറായിരുന്നു. എമിറേറ്റ്സിന്റെ പ്രധാന ഹബ്ബായ ദുബായ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് എമിരേറ്റ്സിന്റെ എയർബസ് എ 380 ൽ ആണ് ദ്വാരം കണ്ടെത്തിയത്. ജൂലായ് 1 നായിരുന്നു സംഭവം നടന്നത്.

ആസ്ട്രേലിയയിലേക്കുള്ള യാത്രാ മദ്ധ്യേ വലിയൊരു ശബ്ദം കേട്ടതായി യാത്രക്കാർ പറയുന്നു. സമുദ്രത്തിനു മുകളിലൂടെ പറക്കുന്ന സമയത്തായിരുന്നു ഇത്. ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും യാത്രയുടെ അവശേഷിച്ച 13.5 മണിക്കൂർ മുടക്കാതെ പറക്കാൻ തന്നെയായിരുന്നു എയർലൈൻ തീരുമാനിച്ചത്. ബ്രിസ്ബെയ്ൻ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപായി മാത്രമാണ് എയർ ട്രാഫിക് കൺട്രോളിനെ, പറന്നുയരുന്ന സമയത്ത് ഒരു ടയർ പൊട്ടിയതായി സംശയിക്കുന്നു എന്ന് അറിയിച്ചത്.

പതിമൂന്നര മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ബ്രിറ്റ്സ്ബെയിനിൽ ഇറങ്ങിയപ്പോൾ അവിടെയുള്ള അടിയന്തര സേവന വിഭാഗത്തിൽ പെട്ടവരാണ് വിമാനത്തിന്റെ ഇടത് ജെറ്റിൽ ഒരു വലിയ ദ്വാരം ഉള്ളതായി കണ്ടെത്തിയത്.വലിയൊരു ശബ്ദമായിരുന്നു കേട്ടതെന്നും, അതിനൊപ്പം അതിന്റെ പ്രകമ്പനം വിമാനത്തിന്റെ നിലത്തു നിന്നും അനുഭവിക്കാനുമായി എന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ഏതായാലും വിമാനം സുരക്ഷിതമായി തന്നെ ഇറക്കാനായി. ആർക്കും പരിക്കുപറ്റിയതായി റിപ്പോർട്ടുകളില്ല.

ബ്രിസ്ബേയ്നിൽ ഇറങ്ങിയ വിമാനം പക്ഷെ തിരിച്ച് ദുബായ്ക്കുള്ള യാത്ര റദ്ദാക്കി. ആദ്യം ഈ ശബ്ദം കേട്ടതോടെ ഭയന്നു എന്നും എന്നാൽ കാബിൻ ക്രൂ വളരെ ശാന്തരായാണ് കാണപ്പെട്ടതെന്നുംവിമാനത്തിനകത്ത് ഉണ്ടയിരുന്നതായി അവകാശപ്പെടുന്ന ഒരാൾ ട്വീറ്ററിൽ കുറിച്ചു. സംഭവിച്ചത് അത്ര ഗുരുതരമായാ ഒനായിരിക്കില്ലെന്ന് അവർക്ക് അറിയാമായിരുന്നിരിക്കും എന്നും അയാൾ കുറിക്കുന്നു.