- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിക്കായള്ള തിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് രാവിലെ പത്ത് മണി മുതൽ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും: ഒരുക്കങ്ങൾ പൂർത്തിയായി: വിജയം ഉറപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു: വോട്ടെണ്ണൽ 21ന് പാർലമെന്റ് മന്ദിരത്തിൽ
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഏതാനും മണിക്കൂറുകൾക്കകം നടക്കും. ഇന്ന് രാവിലെ പത്തു മുതൽ വോട്ടെടുപ്പ് തുടങ്ങും. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ഇന്നു വോട്ടെടുപ്പ് നടക്കും. ഡൽഹിയിയിൽ പോളിങ് ബൂത്തായി നിശ്ചയിച്ച പാർലമെന്റിലെ 63-ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിൽ നിയമസഭകളിലും വോട്ടെടുപ്പ് നടക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവും സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. 60 ശതമാനത്തിലേറെ വോട്ട് ലഭിക്കുമെന്നു കരുതുന്ന ദ്രൗപദി മുർമു ജയമുറപ്പിച്ചു. ഇതോടെ ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതിയാകും അവർ.
വോട്ടെണ്ണൽ 21ന് പാർലമെന്റ് മന്ദിരത്തിൽ നടക്കും. പുതിയ രാഷ്ട്രപതി അടുത്ത തിങ്കളാഴ്ച സ്ഥാനമേൽക്കും. എൻ.ഡി.എയുടെ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് 41 കക്ഷികളുടെ പിന്തുണയോടെ വിജയം ഉറപ്പാക്കിയിട്ടുണ്ട്. എം പിമാരും എം എൽ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.
രോഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നതാണ് യാഥാർത്ഥ്യം. ദ്രൗപദി മുർമുവിന്റെ സ്ഥാനാർത്ഥിത്വം തന്നെയായിരുന്നു എൻ ഡി എ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തൽ. ് അറുപത് ശതമാനത്തിലധികം വോട്ട് ദ്രൗപദി ഉറപ്പാക്കിയിട്ടുണ്ട്. കോൺഗ്രസ് സഖ്യകക്ഷികളായ ജാർഖണ്ഡ് മുക്തി മോർച്ച, ശിവസേന തുടങ്ങിയ കക്ഷികളും പ്രതിപക്ഷത്ത് സമാജ്വാദി പാർട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഓം പ്രകാശ് രാജ് ഭറിന്റെ സുഹൽ ദേവ് ഭാരതീയ സമാജ് പാർട്ടിയും, അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ യാദവിന്റെ പ്രഗതിഷീൽ സമാജ്വാദി പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചതോടെ 6,70,000 വോട്ട് മൂല്യം ദ്രൗപദി മുർമുവിന് ലഭിച്ചേക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ആകെ വോട്ട് മൂല്യം 10, 86,431 ആണ്.എ.എ.പി പിന്തുണസിൻഹയ്ക്ക് 38 പാർട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുമ്പോഴുള്ള പിന്തുണ ഇപ്പോഴില്ല.
എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതാണ് ആശ്വാസം.
എംപിമാർക്ക് പച്ച ബാലറ്റ്, എംഎൽഎമാർക്ക് പിങ്ക് ബാലറ്റ്
അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എംപിമാരും എംഎൽഎമാരുമായി ആകെ 4809 വോട്ടർമാരുണ്ട്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ട്. എംപിമാർക്ക് പച്ച നിറമുള്ള ബാലറ്റും എംഎൽഎമാർക്ക് പിങ്ക് ബാലറ്റുമാണ്. എംപിയുടെ വോട്ടുമൂല്യം 700. സംസ്ഥാനങ്ങളിലെ ജനസംഖ്യ (1971 സെൻസസ് പ്രകാരം) അനുസരിച്ചാണ് എംഎൽഎമാരുടെ വോട്ടുമൂല്യം. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ടുമൂല്യം 152. ആകെ വോട്ടർമാരുടെ വോട്ടുമൂല്യം 10,86,431.
തിരഞ്ഞെടുപ്പു കമ്മിഷൻ നൽകുന്ന വയലറ്റ് മഷിയുള്ള പ്രത്യേക പേന ഉപയോഗിച്ചു മാത്രമേ ബാലറ്റിൽ വോട്ടു രേഖപ്പെടുത്താനാവൂ. മറ്റു പേനകളുപയോഗിച്ചാൽ അസാധുവാകും. സഖ്യത്തിലെ ഒരാളുടെ വോട്ടും അസാധുവാകില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ. ഇന്നലെ പാർലമെന്റ് മന്ദിരത്തിൽ എൻഡിഎ എംപിമാർക്കു നടത്തിയ പ്രത്യേക തയ്യാറെടുപ്പു യോഗത്തിൽ വോട്ടിങ് പരിശീലനവും നൽകിയെന്നാണു റിപ്പോർട്ട്.
കേരളത്തിൽ രണ്ട് അതിഥി വോട്ടർമാർ
തിരുവനന്തപുരം: ഇത്തവണ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൽ കേരള നിയമസഭയിൽ വോട്ട് ചെയ്യാൻ രണ്ട് അതിഥി വോട്ടർമാരും എത്തും. യുപിയിൽനിന്നുള്ള എംഎൽഎയും തമിഴ്‌നാട്ടിൽനിന്നുള്ള എംപിയുമാണു വോട്ട് ചെയ്യാൻ ഇവിടെ എത്തുന്നത്.
ഉത്തർപ്രദേശ് സേവാപുരി മണ്ഡലത്തിലെ എംഎൽഎ നീൽ രത്തൻ സിങ് ആയുർവേദ ചികിത്സയ്ക്കായി ഇപ്പോൾ കേരളത്തിലുള്ളതിനാലാണ് ഇവിടെ വോട്ട് ചെയ്യുന്നത്. യുപിയിൽ എൻഡിഎയുടെ ഘടകക്ഷിയായ അപ്നാ ദൾ പാർട്ടിയുടെ പ്രതിനിധിയാണ് അദ്ദേഹം.
തമിഴ്‌നാട്ടിലെ തിരുനെൽവേലി എംപി എസ്.ജ്ഞാനതിരവിയവും വോട്ടു ചെയ്യാൻ എത്തും. കോവിഡ് ബാധിതനായതിനാൽ ഏറ്റവും അവസാനമാകും ഇദ്ദേഹത്തിന് വോട്ടു ചെയ്യാനുള്ള അവസരം. രണ്ടു പേരുടെയും വോട്ടുകൾ പക്ഷേ കേരളത്തിന്റെ വോട്ടുകൾക്കൊപ്പം ചേർക്കില്ല.
രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നിയമസഭയിലെ മൂന്നാം നിലയിൽ സജ്ജീകരിക്കുന്ന ബൂത്തിലാണ് വോട്ടെടുപ്പ്. നിയമസഭാ സമ്മേളനം നടക്കുന്നതിനൊപ്പം തന്നെ വോട്ടെടുപ്പും നടക്കും. നിയമസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കവിത ഉണ്ണിത്താനാണു വരണാധികാരി.