- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ ആക്രി പെറുക്കി നാടകം; രാത്രിയിൽ കടകളിൽ മോഷണം; നെടുമങ്ങാട്ടെ തുണിക്കടയിലെ സിസിടിവി തകർത്ത് അകത്തു കടന്ന മോഷ്ടാവിനെ കുരുക്കിയത് ഉടമയുടെ മൊബൈലിലെ അലാറം; പിടികൂടി നെടുമങ്ങാട് പൊലീസ്; പള്ളിവേട്ട സ്വദേശി സലീമിന്റെ പേരിൽ അര ഡസൻ കേസുകൾ
തിരുവനന്തപുരം. ബുധനാഴ്ച അർദ്ധരാത്രിയിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ഒരു ഫോൺ കോൾ അവിടെത്തെ തന്നെ ഒരു ടെക്സ്റ്റയിൽസ് ഉടമയുടേതായിരുന്നു. സാർ ഉടൻ ഒരു സംഘം പൊലീസുകാർ നെടുമങ്ങാട് ജംഗ്ഷനിലെ എന്റെ ഷോപ്പായ റോജ ടെക്സ്റ്റയിൽസിലേക്ക് പോകണം. അവിടെ മോഷണം നടക്കുകയാണ്.
വിവരം കിട്ടിയ ഉടൻ നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സതീഷ് സ്റ്റേഷനിലെ പട്രോളിങ് സംഘത്തിന് നിർദ്ദേശം നൽകി. പിന്നാലെ സ്റ്റേഷനിൽ നിന്നും മറ്റൊരു ടീമും ടെക്സ്റ്റയിൽസ് ലക്ഷ്യമാക്കി നീങ്ങി. റോജ ടെക്സ്റ്റയിൽസിൽ പൊലീസ് എത്തുമ്പോൾ പ്രതി കടയ്ക്കുള്ളിൽ തന്നെ ഉണ്ടായിരുന്നു. ഒടുവിൽ മൽപിടിത്തത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചു. ഏഴോളം മോഷണ കേസിൽ പ്രതിയായ ആര്യനാട് പള്ളിവേട്ട സ്വദേശി സലീം (58) ആണ് പിടിയിലായത്.
കുടുക്കിയത് സിസിടിവി അലാറം
അർദ്ധരാത്രിയിൽ റോജ ടെക്സ്റ്റയിൽസിൽ മോഷ്ടിക്കാൻ കയറുമ്പോൾ ഗ്രില്ലിൽ പിടിക്കവെ സലീമിന്റെ തലയിൽ എന്തോ ഇടിച്ചു. നോക്കുമ്പോൾ സിസിടിവി .അതി സൂഷ്മയായി മോഷണം നടത്തുന്ന സലീം സിസിടിവി യിൽ കുടുങ്ങിയെന്ന് മനസിലായതോടെ പരിഭ്രാന്തനായി.
സിസിടിവി അടിച്ചു പൊട്ടിച്ചു എന്നിട്ട് കെ എസ് ആർ ടി സി പാർക്കിങ് ഏര്യാക്ക് അപ്പുറമുള്ള ചതുപ്പിലേയ്ക്ക് വലിച്ചെറിഞ്ഞു. സിസിടിവി പൊട്ടിച്ചപ്പോൾ തന്നെ ടെക്സ്റ്റയിൽസ് ഉടമയുടെ മൊബൈലിലേക്ക് നിർത്താതെ അലാറം എത്തി. ഈ അലാറം കേട്ടാണ് കടയുടമ നെടുമങ്ങാട് പൊലീസിന്റെ സഹായം തേടിയത്.
എന്നാൽ സിസിടിവി പൊട്ടിക്കപ്പെട്ടതിനാൽ താൻ ഇനി കുടുങ്ങില്ലന്ന ആത്മവിശ്വാസത്താൽ സലീം കടക്ക് ഉള്ളിലേക്ക് കടന്നു. ജട്ടി വീക്കെനെസ് ആയതു കൊണ്ട് തന്നെ അഞ്ചാറ് പായ്ക്കറ്റ് ജട്ടി ആദ്യം കരസ്ഥമാക്കി. പിന്നീട് അല്ലറ ചില്ലറ ഡ്രസുകളും. ഇതിന് ശേഷം ഷോപ്പിൽ പണം സൂക്ഷിക്കുന്ന സ്ഥലത്തേക്ക് നീങ്ങിയപ്പോഴാണ് പൊലീസ് എത്തിയതും മൽപിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തിയതും.
പകൽ ആക്രി പെറുക്കി നാടകം
പകൽ വലിയ വലിയ കടകളിൽ എത്തി കാർഡ് ബോർഡും ആക്രിയും ശേഖരിക്കും. മറ്റുള്ളവരുടെ സഹാനുഭൂതിക്കായി ഭിന്ന ശേഷിക്കാരനായും അഭിനയിക്കും.
നെടുമങ്ങാട് പ്രദേശത്തെ എല്ലാ കടകളിലും എത്തുന്നതിനാൽ വ്യാപരികൾക്ക് പരിചിതനാണ്. കാർഡ് ബോർഡുകൾ ശേഖരിച്ച് ഏതെങ്കിലും ഒരു കടയുടെ വരാന്തയിൽ വെയ്ക്കും. രാത്രി ആ കടയായിരിക്കും ലക്ഷ്യം വെയ്ക്കുക.
പാവം ആക്രി കടക്കാരനായതിനാൽ സലീമിനെ ആരും സംശയിച്ചിരുന്നില്ല. വീട്ടുകാരുമായി അകന്നു കഴിയുന്ന സലീമിനെതിരെ ഏഴ് മോഷണ കേസുകൾ നിലവിലുണ്ട്. ജട്ടികൾ മാത്രമല്ല ഇഷ്ടഭക്ഷണവും സലീമിന് വീക്കെന്‌സാണ്. അർദ്ധ രാത്രി കഴിഞ്ഞ് വലിയ ഹോട്ടലുകളുടെ പുറക് വശം തുറന്ന് അടുക്കളയിൽ എത്തും. പിന്നീട് ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്ത് കഴിക്കും.
ടിക്കയും ബട്ടർ നാനുമൊക്കെയാണ് പ്രിയം. പനവൂർ പ്രദേശത്ത് നടന്ന ചില മോക്ഷണങ്ങളുമായി സലീമിന് ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ റിമാന്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ നെടുമങ്ങാട് പൊലീസ് അപേക്ഷ നൽകി കഴിഞ്ഞു.