- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര അസോസിയേഷൻ ഇന്ന് പത്തനാപുരത്ത്; മലങ്കര സഭയുടെ സ്വദേശത്തും വിദേശത്തുമുള്ള അയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും
പത്തനാപുരം: മലങ്കര അസോസിയേഷൻ ഇന്ന് പത്തനാപുരത്ത് നടക്കും. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പള്ളി പ്രതിപുരുഷ യോഗമാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ. മൗണ്ട് താബോർ ദയറ അങ്കണത്തിലെ തോമാ മാർ ദിവന്നാസിയോസ് നഗറിലാണ് അസോസിയേഷൻ നടക്കുക. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.
മലങ്കര സഭയുടെ സ്വദേശത്തും വിദേശത്തുമുള്ള പള്ളികളിൽനിന്ന് അയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. അസോസിയേഷനിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക് ഓൺലൈനായി പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. പുതിയ വൈദിക ട്രസ്റ്റിയെയും അത്മായ ട്രസ്റ്റിയെയും തിരഞ്ഞെടുക്കും. ഭദ്രാസനങ്ങളിൽനിന്നു സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളവരുടെ തിരഞ്ഞെടുപ്പിന് അംഗീകാരം നൽകും.
ഇന്നലെ സമ്മേളന നഗറിൽ കാതോലിക്കാ ബാവാ കാതോലിക്കേറ്റ് പതാക ഉയർത്തി. അംഗങ്ങൾക്കായുള്ള ഓൺലൈൻ റജിസ്‌ട്രേഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്നു 11 വരെ പ്രതിനിധികൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
12ന് മൗണ്ട് താബോർ ദയറ ചാപ്പലിൽ നിന്ന് കാതോലിക്കാ ബാവായെ സമ്മേളന നഗരയിലേക്ക് സ്വീകരിച്ച് ആനയിക്കും. ഒരു മണിക്ക് യോഗം ആരംഭിക്കും. 2ന് വോട്ടിങ്. അഞ്ചിനു ശേഷം കാതോലിക്കാ ബാവാ ഫലപ്രഖ്യപനം നടത്തും.