- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ വീണ്ടും കൊലപാതകം; കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് വരാപ്പുഴ സ്വദേശി; രണ്ടുപേർക്ക് പരിക്ക്; കൊലപാതകം ഇന്ന് പുലർച്ചെ
കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം. നഗരമധ്യത്തിലുണ്ടായ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. കളത്തിപറമ്പ് റോഡിൽ ഇന്ന് പുലർച്ചെ ഉണ്ടായ സംഘർഷത്തിനിടെ ആണ് കൊലപാതകം.
കൂടെയുണ്ടായിരുന്ന സുഹൃത്ത് അരുണിനാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. കൊച്ചി നഗരത്തിൽ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. കുത്തേറ്റ മൂന്നാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കടന്നുകളഞ്ഞുവെന്നാണ് വിവരം.
സൗത്ത് പാലത്തിന് സമീപം കളത്തിപ്പറമ്പ് റോഡിൽ ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഈ സമയം പ്രദേശത്ത് ഒരു ഓട്ടോ ഡ്രൈവർ എത്തിയിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇയാൾ കാറിൽ എത്തിയ യുവാക്കളെ കളിയാക്കി പാട്ടു പാടി.
തുടർന്ന് കാറിലെത്തിയ യുവാക്കളും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കമുണ്ടായി. ഇതിൽ ബൈക്കിലെത്തിയ യുവാക്കൾ ഇടപെടുകയും സംഘർഷം ഉണ്ടാകുകയുമായിരുന്നുവെന്നാണ് വിവരം. കാറിലെത്തിയ മൂന്ന് പേരിൽ ഒരാളാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം എറണാകുളം ടൗൺഹാളിന് സമീപത്തെ റെസ്റ്റോറിൽ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചിരുന്നു കൊല്ലം സ്വദേശി എഡിസനാണ് കുത്തേറ്റ് മരിച്ചത്.
അപരിചിതരായ ഇരുവരും തമ്മിൽ ഹോട്ടലിൽ വെച്ച് ഉണ്ടായ തർക്കത്തിൽ പെട്ടെന്ന് പ്രകോപനം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എഡിസിനെ, മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. കുത്തേറ്റ എഡിസൺ അരമണിക്കൂറോളം സംഭവസ്ഥലത്ത് കിടന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ