- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഞ്ചലിന ജോളിയും ബ്രാൻഡ് പിന്റും തമ്മിൽ പിരിഞ്ഞതെങ്ങനെ ? ദീർഘനാൾ ഒരുമിച്ച് കഴിഞ്ഞ ശേഷം വിവാഹിതരായവർക്ക് എന്താണ് പറ്റിയത്? മക്കളെ ചൊല്ലിയുള്ള തർക്കം എങ്ങനെ വിവാഹ മോചനത്തിലെത്തി ? ലോകത്തെ ഏറ്റവും പ്രശസ്തരായ ദമ്പതിമാർക്ക് സംഭവിച്ചത് ഇങ്ങനെ
മിസ്റ്റർ ആൻഡ് മിസ്സിസ് സ്മിത്തിന്റെ ലൊക്കേഷനിൽ വെച്ച് ബ്രാൻഡ് പിറ്റും ഏഞ്ചലിന ജോളിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടുമ്പോൾ ഏഞ്ചലിനയേക്കാൾ ബ്രാൻഡ് പിറ്റിനെ ആകർഷിച്ചത് അവരുടെ കുഞ്ഞു കുട്ടിയായിരുന്ന മകന്മാഡൊക്സ് ആയിരുന്നത്രെ. അന്ന് ബ്രാൻഡ് പിറ്റ് ജെന്നിഫർ ആനിസ്റ്റോണുമായുള്ള വിവാഹബന്ധം വേർപെടുത്തിയിരുന്നില്ല. പിന്നീട്, 2004 ൽ ബ്രാൻഡ് പിറ്റും ഏഞ്ചലിന ജോളിയുമായുള്ള പ്രണയം ആരംഭിച്ചതിനു ശേഷം 2006-ൽ അദ്ദേഹം മാഡോക്സിനെ ഔദ്യോഗികമായി ദത്തെടുക്കുകയായിരുന്നു.
അതിനു ശേഷം ഇരുവരുമായുള്ള ബ്രാൻഡ് പിറ്റിന്റെ ബന്ധം വഷളാവുകയായിരുന്നു. 2016-ൽ ഒരു സ്വകാര്യ ജെറ്റിൽ വെച്ചുള്ള ശണ്ഠയിൽ വരെ അത് എത്തിച്ചേർന്നു. അതിനു ശേഷം അന്ന് 15 വയസ്സുണ്ടയിരുന്ന മാഡോക്സ് ബ്രാൻഡ് പിറ്റിനെ കാണാൻ കൂടി വിസമ്മതിച്ചു. മാഡോക്സ് തന്നെ പിറ്റിന്റെ മകനായി സ്വയം കരുതിയിരുന്നില്ലെന്ന് അവരുമായി അടുത്ത ഒരു സ്രോതസ്സിനെ ഉദ്ധരിച്ചുകൊണ്ട് യു എസ് വീക്കിലി റിപ്പോർട്ട് ചെയ്യുന്നു.
അതിനു ശേഷം കുട്ടികളുടെ കസ്റ്റഡിക്കായി പിറ്റും ജോളിയും തമ്മിലുള്ള പോർ മുറുകിയപ്പോൾ മാഡോക്സ് തന്റെ വഴിയിൽ നീങ്ങുകയായിരുന്നു.ഇപ്പോൾ 21 വയസ്സുള്ള മാഡോക്സ് ദക്ഷിണ കൊറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്തതിനു ശേഷം ഇപ്പോൾ അമ്മയ്ക്കൊപ്പം സിനിമാ മേഖലയിൽ സജീവമാണ്. അതിനിടയിൽ, ഈയാഴ്‌ച്ചയിലാണ് തന്റെ വളർത്തച്ഛനുമായുള്ള ഭിന്നിപ്പിന്റെ കഥകൾ പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം, ജോളിയും പിറ്റും തമ്മിലുള്ള ബന്ധം അവസാനിക്കാനിടയായ, സ്വകാര്യ ജെറ്റിലെ ശണ്ഠയുടെ വിവരം പുറത്തുവന്നതോടെയാണിത് പരസ്യമായത്.
മക്കളിൽ ഒരാൾക്ക് കൊളംബിയൻ മുഖച്ഛായ ആണുള്ളത് എന്ന് പിറ്റ് പരാമർശിച്ചു എന്നാണ് ഈ രേഖ പറയുന്നത്. മക്കളിൽ ആരെയാണ് ഇത്തരത്തിൽ പരാമർശിച്ചത് എന്ന് രേഖയിൽ പറയുന്നില്ലെന്നും റഡാർ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. നടനുമായി അടുത്ത ഒരു വ്യക്തി അവകാശപ്പെട്ടത് അത് മാഡോക്സിനെ കുറിച്ചുള്ള പരാമർശമായിരുന്നു എന്നാണെന്നാണ്. മാത്രമല്ല, തർക്കത്തിനിടയിൽ മക്കളോട് അവരുടെ അമ്മ ആള് ശരിയല്ലെന്നും, കുടുംബം തകർക്കുകയാണെന്നും പിറ്റ് പറഞ്ഞതായി രേഖകൾ സൂചിപ്പിക്കുന്നു.
അതേസമയം, വിവരാവകാശ പ്രകാരം രേഖ കിട്ടി എന്നൊക്കെ പറയുന്നത് തികച്ചും വ്യാജമാണെന്നാണ് പിറ്റുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. പിറ്റിനെ ഒരിക്കലും എഫ് ബി ഐ അറസ്റ്റ് ചെയ്യുകയോ, അദ്ദേഹത്തിനു മേൽ ഏതെങ്കിലും കേസ് ചുമത്തി അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. അത്തരം സാഹചര്യത്തിൽ എഫ് ബി ഐയുടെ പക്കൽ നിന്നും രേഖകൾ ലഭിച്ചു എന്നതിന്റെ സാംഗത്യം എന്താണെന്ന് അവർ ചോദിക്കുന്നു.
അതേസമയം, വിവാഹമോചിതരാവുന്നതിനു മുൻപുള്ള ഇവരുടെ ജീവിതം എങ്ങനെയായിരുന്നു എന്നതിന്റെ ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായത്, അവരുടെ കുടുംബ ജീവിതം ഒരിക്കലും പരമ്പരാഗതമായ രീതിയിൽ ഉള്ളതായിരുന്നില്ല എന്നതാണ്. മാഡോക്സിനെ കൂടാതെ, വിയറ്റ്നാമിൽ നിന്നും ദത്തെടുത്ത പാക്സ്, എതിയോപ്യയിൽ നിന്നുള്ള സഹാറ, ഇരട്ടകളായ നോക്സ്, വയല്റ്റ്, പിന്നെ മകൾ ഷിലോജ് എന്നിവരായിരുന്നു ഇവരുടെ കുടുംബത്തിലെ കുട്ടികൾ. ഫ്രാൻസിൽ, ഇവർ അവധിക്കാലം ചെലവഴിച്ചിരുന്ന ചാറ്റേയു മിറാവലിൽ നിന്നുള്ള വിവരം അനുസരിച്ച്, കുടുംബത്തിൽ ഏറ്റവുമധികം അധികാരം ഉണ്ടായിരുന്നത് ഈ കുട്ടികൾക്കായിരുന്നു.
നേരത്തേ തന്റെ രണ്ടാം ഭർത്താവയ ബില്ലി ബോബുമായുള്ള ബന്ധം തകർന്നിരുന്ന സമയത്തായിരുന്നു ജോളി 2002-ൽ കംബോഡിയൻ വംശജനായ മാഡോക്സിനെ ദത്തെടുക്കുന്നത്. ടോംബ് റെയ്ഡർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കംബോഡിയയിൽ എത്തിയ ഇവർ അവിടെ നിന്നായിരുന്നു മാഡോക്സിനെ ദത്തെടുക്കുന്നത്. ഇക്കാര്യത്തിൽ സ്വന്തം പിതാവും നടനുമായ ജോൺ വൊയ്റ്റ് വരെ എതിരായിരുന്നു.
വളരെ ഖേദകരമായ ഒരു ബാല്യ-കൗമാര ജീവിതമായിരുന്നു ജോളിയുടേത്. നടൻ വോയ്റ്റിന്റെയും ഫ്രഞ്ച്-കനേഡിയൻ നടി മാർഷലിൻ ബെർട്രാൻഡിന്റെയും മകളായി 1975-ൽ ആയിരുന്നു ഇവർ ജനിച്ചത്. 1976-ൽ ഇവരുടെ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് ജോളിയേയും സഹോദരനേയും വളർത്തിയത് അമ്മയായിരുന്നു. തനിക്ക് ഒരിക്കലും തന്റെ അച്ഛനോട് അടുപ്പം തോന്നിയിട്ടില്ലെന്ന് അവർ പറഞ്ഞിരുന്നു. തന്റെ 14-ാം വയസ്സിൽ 16 കാരനായ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തുകയും, മയക്ക് മരുന്ന് ഉപയോഗിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെന്ന് അവർ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
വിമാനത്തിൽ വെച്ചുണ്ടായ പ്രശ്നത്തിനു ശേഷം ഇരുവരും പ്രത്യേകം താമസിക്കുകയായിരുന്നു. പലപ്പോഴും, പ്രത്യേകം പ്രത്യേകം ഹോട്ടൽ മുറികളിലായിരുന്നു ഇവർ മാറിത്താമസിച്ചിരുന്നത്. ഏകാന്തതകളിൽ വിങ്ങിക്കരയുവാനായിരുന്നു ജോളി താത്പര്യപ്പെട്ടതെങ്കിൽ, മദ്യത്തിൽ മുങ്ങുകയായിരുന്നുവത്രെ പിറ്റ്. 2010 മുതൽ തന്നെ പിറ്റും ജോളിയും വെവ്വേറെ മുറികളിലായിരുന്നു ഉറങ്ങിയിരുന്നതെന്ന് ഒരു ഹോട്ടൽ ജീവനക്കാരൻ സാക്ഷ്യപ്പെടുത്തുന്നു.
വീട്ടിലെ അശാന്തിയുടെ സ്വാധീനം കുട്ടികളിലേക്കും പടരുകയായിരുന്നു. ഓരോരുത്തരം സ്വന്തം വഴിക്ക് നീങ്ങുകയായിരുന്നു. വളരെ ചെറുപ്പത്തിലെ തന്നെ വഴക്കാളികൾ ആയിട്ടായിരുന്നു കുട്ടികൾ വളർന്നത്. അവരെ നോക്കാൻ വരുന്ന നാനിമാർ കൂടെക്കൂടെ ജോലി വിട്ടിട്ട് പോകുന്ന അവസ്ഥ വരെ എത്തി. വിവാഹബന്ധത്തിന്റെ അവസാന വർഷങ്ങൾ ആകുമ്പോഴേക്കും ജോളിയുടെ സഹോദരൻ അവർക്കൊപ്പം താമസം തുടങ്ങിയിരുന്നു.
മറുനാടന് ഡെസ്ക്