- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികലാംഗരായവർ ഈ ലോകത്ത് ജീവിക്കേണ്ടെന്ന് പറഞ്ഞ് യുവാവ് കെയർ ഹോമിൽ കയറി അംഗവൈകല്യം സംഭവിച്ച 19 പേരെ കുത്തിക്കൊന്നു; 45 പേർക്ക് പരിക്ക്; ലോകത്തെ ഞെട്ടിക്കാൻ ജപ്പാനിൽ നിന്ന് മറ്റൊരു മഹാദുരന്തം കൂടി; അക്രമി മനോരോഗിയെന്ന് പൊലീസ്
ടോക്യോ: വികലാംഗരായവരെ ലോകത്തുനിന്ന് ഇല്ലാതാക്കുകയെന്ന ഭ്രാന്തൻ ചിന്തയുമായി കെയർ ഹോമിലേക്ക് ഓടിക്കയറിയ യുവാവ് കുത്തിക്കൊന്നത് ഉറങ്ങിക്കിടന്ന 19 പേരേ. നിരാലംബരായ ആളുകൾക്കിടയിലൂടെ കൊലക്കത്തിയുമായി പാഞ്ഞുനടന്ന ഇയാളുടെ അക്രമത്തിൽ 45 പേർക്ക് ഗുരുതരമായിപരിക്കേൽക്കുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയതു. ടോക്യോയ്ക്ക് പുറത്ത് സഗമിഹാരയിലുള്ള സുക്കൂയി യമായൂറി കെയർ ഹോമിലാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല അരങ്ങേറിയത്. കെയർ ഹോമിലുള്ളവർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും കൊലയാളി അവിടെനിന്ന് പോയിരുന്നു. സതോഷി ഉയേമാറ്റ്‌സു എന്ന 26-കാരനാണ് കൂട്ടക്കുരുതി നടത്തിയത്. സംഭവത്തിനുശേഷം അരമണിക്കൂറിനുള്ളിൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരായ ഉയേമാറ്റ്‌സു കുറ്റം ഏറ്റുപറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ തന്റെ കാറിൽത്തന്നെ ഉയേമാറ്റ്‌സു സൂക്ഷിച്ചിരുന്നു. ഇതേ കെയർ ഹോമിലെ മുൻ ജീവനക്കാരനാണ് ഉയേമാറ്റ്‌സുവെന്ന് പൊലീസ്പറഞ്ഞു. കെയർഹോമിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച്
ടോക്യോ: വികലാംഗരായവരെ ലോകത്തുനിന്ന് ഇല്ലാതാക്കുകയെന്ന ഭ്രാന്തൻ ചിന്തയുമായി കെയർ ഹോമിലേക്ക് ഓടിക്കയറിയ യുവാവ് കുത്തിക്കൊന്നത് ഉറങ്ങിക്കിടന്ന 19 പേരേ. നിരാലംബരായ ആളുകൾക്കിടയിലൂടെ കൊലക്കത്തിയുമായി പാഞ്ഞുനടന്ന ഇയാളുടെ അക്രമത്തിൽ 45 പേർക്ക് ഗുരുതരമായിപരിക്കേൽക്കുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയതു.
ടോക്യോയ്ക്ക് പുറത്ത് സഗമിഹാരയിലുള്ള സുക്കൂയി യമായൂറി കെയർ ഹോമിലാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല അരങ്ങേറിയത്. കെയർ ഹോമിലുള്ളവർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും കൊലയാളി അവിടെനിന്ന് പോയിരുന്നു.
സതോഷി ഉയേമാറ്റ്‌സു എന്ന 26-കാരനാണ് കൂട്ടക്കുരുതി നടത്തിയത്. സംഭവത്തിനുശേഷം അരമണിക്കൂറിനുള്ളിൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരായ ഉയേമാറ്റ്‌സു കുറ്റം ഏറ്റുപറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ തന്റെ കാറിൽത്തന്നെ ഉയേമാറ്റ്‌സു സൂക്ഷിച്ചിരുന്നു.
ഇതേ കെയർ ഹോമിലെ മുൻ ജീവനക്കാരനാണ് ഉയേമാറ്റ്‌സുവെന്ന് പൊലീസ്പറഞ്ഞു. കെയർഹോമിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും ഇയാൾക്കുണ്ട്. എട്ടു സുരക്ഷാ ജീവനക്കാർ സംഭവ സമയത്ത് അവിടെയുണ്ടായിരുന്നെങ്കിലും, അവരുടെ കണ്ണുവെട്ടിച്ച് ഒരു ജനാല തകർത്ത് അകത്തുകയറാൻ ഉയേമാറ്റ്‌സുവിന് കഴിഞ്ഞത് അതുകൊണ്ടാണ്.
ജപ്പാനിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ഇതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 150-ഓളം പേരെ പാർപ്പിച്ചിരിക്കുന്ന കെയർഹോമാണിത്. 19 മുതൽ 75 വയസ്സുവരെ പ്രായമുള്ള പരസഹായം ആവശ്യമുള്ളവരാണ് ഇവിടെ പാർക്കുന്നത്. കെയർ ഹോമിൽ ജോലി ചെയ്തിരുന്ന സമയത്ത് ശാരീരിക വൈകല്യമുള്ളവരുടെ കഷ്ടപ്പാടുകൾ കണ്ടുകണ്ടാണ് ഉയേമാറ്റ്‌സുവിന്റെ മനോനില തെറ്റിയതെന്നാണ് പൊലീസ് കരുതുന്നത്.