- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാറ്റ പറഞ്ഞ് വിമാനത്തിൽ കയറിയിട്ടും സഹയാത്രികൻ എത്തിയില്ല; വീണ്ടും വെളിയിൽ എത്തി ബിൽ ക്ലിന്റനെ അക്ഷമയോടെ വിളിക്കുന്ന ഒബാമയുടെ വീഡിയോ വൈറൽ
അമേരിക്കൻ പ്രസിഡന്റാണെന്നുവച്ച് മനുഷ്യനല്ലാതാകുമോ? എല്ലാവരോടും യാത്ര പറഞ്ഞ് വിമാനത്തിൽക്കയറിയിട്ടും സഹയാത്രികൻ വന്നില്ലെങ്കിൽ ആർക്കാണ് ക്ഷമ നശിക്കാതിരിക്കുക? ബരാക് ഒബാമയ്ക്കും അത്രയേ സംഭവിച്ചുള്ളൂ. ഒബാമ അക്ഷമയോടെ കാത്തിരിക്കേണ്ടിവന്നത് മുൻ അമേരിക്കൻ പ്രസിഡന്റായ ബിൽ ക്ലിന്റനു വേണ്ടിയായിരുന്നുവെന്ന് മാത്രം. ഇസ്രയേലിന്റെ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവുമായ ഷിമോൺ പെരസിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഒബാമയും ക്ലിന്റണും എത്തിയത്. തിരിച്ചുപോകാനായി വിമാനത്താവളത്തിലെത്തിയ ഒബാമ എല്ലാവരോടും യാത്ര പറഞ്ഞ് എയർഫോഴ്‌സ് വൺ വിമാനത്തിൽ കയറി. താൻ അകത്തെത്തിയിട്ടും ക്ലിന്റൺ വരാതായതോടെ ഒബാമയ്ക്ക് ക്ഷമ നശിക്കുകയായിരുന്നു. വീണ്ടും പുറത്തിറങ്ങിയ ഒബാമ, 'വാ പോകാം' എന്ന് ക്ലിന്റണോട് ആംഗ്യം കാണിച്ചു. ഒരു മിനിറ്റ് കാത്തിരുന്നിട്ടും ക്ലിന്റൺ വരാതായതോടെ, വീണ്ടും ഒബാമ വിമാനത്തിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ, ഒബാമയുടെ ക്ഷമ നശിച്ചു. വീണ്ടും വിമാനത്തിന്റെ പടിയിറങ്ങിയ ഒബാമ, 'വരൂ നിങ്ങളെ ഞാൻ വീട്ടി
അമേരിക്കൻ പ്രസിഡന്റാണെന്നുവച്ച് മനുഷ്യനല്ലാതാകുമോ? എല്ലാവരോടും യാത്ര പറഞ്ഞ് വിമാനത്തിൽക്കയറിയിട്ടും സഹയാത്രികൻ വന്നില്ലെങ്കിൽ ആർക്കാണ് ക്ഷമ നശിക്കാതിരിക്കുക? ബരാക് ഒബാമയ്ക്കും അത്രയേ സംഭവിച്ചുള്ളൂ. ഒബാമ അക്ഷമയോടെ കാത്തിരിക്കേണ്ടിവന്നത് മുൻ അമേരിക്കൻ പ്രസിഡന്റായ ബിൽ ക്ലിന്റനു വേണ്ടിയായിരുന്നുവെന്ന് മാത്രം.
ഇസ്രയേലിന്റെ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവുമായ ഷിമോൺ പെരസിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഒബാമയും ക്ലിന്റണും എത്തിയത്. തിരിച്ചുപോകാനായി വിമാനത്താവളത്തിലെത്തിയ ഒബാമ എല്ലാവരോടും യാത്ര പറഞ്ഞ് എയർഫോഴ്‌സ് വൺ വിമാനത്തിൽ കയറി.
താൻ അകത്തെത്തിയിട്ടും ക്ലിന്റൺ വരാതായതോടെ ഒബാമയ്ക്ക് ക്ഷമ നശിക്കുകയായിരുന്നു. വീണ്ടും പുറത്തിറങ്ങിയ ഒബാമ, 'വാ പോകാം' എന്ന് ക്ലിന്റണോട് ആംഗ്യം കാണിച്ചു. ഒരു മിനിറ്റ് കാത്തിരുന്നിട്ടും ക്ലിന്റൺ വരാതായതോടെ, വീണ്ടും ഒബാമ വിമാനത്തിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.
ഇതോടെ, ഒബാമയുടെ ക്ഷമ നശിച്ചു. വീണ്ടും വിമാനത്തിന്റെ പടിയിറങ്ങിയ ഒബാമ, 'വരൂ നിങ്ങളെ ഞാൻ വീട്ടിൽക്കൊണ്ടാക്കാം' എന്ന് വിളിച്ചു പറഞ്ഞു. ഇതോടെ പടികയറിയെത്തിയ ക്ലിന്റൺ ഒബാമയെ കെട്ടിപ്പിടിച്ച് വിമാനത്തിനുള്ളിലേക്ക് പോവുകയും ചെയ്തു.
അത്താഴത്തിന് വാഷിങ്ടണിൽ എത്തിച്ചേരാം എന്ന രീതിയിലാണ് ഒബാമ മടക്കയാത്ര പ്ലാൻ ചെയ്തിരുന്നത്. ഭാര്യ മിഷേലിനും മക്കൾക്കുമൊപ്പമിരുന്ന് അത്താഴം കഴിക്കുന്നതിൽ വളരെയേറെ സന്തോഷം കണ്ടെത്തുന്ന ഒബാമ, അതിൽ വൈകുന്നതുകൊണ്ടാണ് ക്ഷമ നശിച്ച് ക്ലിന്റണെ വിളിക്കാൻ ഇറങ്ങിവന്നതെന്നാണ് സൂചന.
പ്രസിഡന്റുമാരുടെ ഈ തമാശരംഗം സൈബർ ലോകം ആഘോഷിക്കുകയാണിപ്പോൾ. ഒബാമയുടെ പലതരം വീഡിയോകളും ഇതിനുമുമ്പും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.