- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയെക്കാൾ മൂന്നിരട്ടി വലിപ്പമുണ്ട് ആഫ്രിക്കയ്ക്ക് എന്നറിയാമോ? അമേരിക്കയുടെ ഇരട്ടി പോലുമില്ല റഷ്യയെന്നറിയാമോ? ഇതുവരെ നമ്മളെ പഠിപ്പിച്ച വലിപ്പം വെറും നുണയാണെന്ന് വ്യക്തമായതോടെ ലോക ഭൂപടം ഉടനെ പൊളിച്ചെഴുതേണ്ടിവരും
ലണ്ടൻ: രാജ്യങ്ങളുടെ വലിപ്പവും വിസ്തൃതിയും സംബന്ധിച്ച് ഇതേവരെയുണ്ടായിരുന്ന വിശ്വാസങ്ങളെല്ലാം പൊളിച്ചെഴുതേണ്ട സമയമായിരിക്കുന്നു. രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും വലിപ്പം സംബന്ധിച്ച് ഇതേവരെ പഠിച്ച അളവുകളെല്ലാം കൃത്യമായിരുന്നില്ലെന്നാണ് പുതിയ വിശദീകരണം. ലോകകത്തിന്റെ ഭൂപടത്തിൽ ഒരേ വലിപ്പത്തിൽ നൽകിയിരിക്കുന്ന പല രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും യഥാർഥ സ്ഥിതി വ്യത്യസ്തമാണെന്ന് തെളിയിക്കുകയാണ് ഈ ഇൻഫോഗ്രാഫിക്‌സ്.ഉദാഹരണത്തിന്, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെയും അമേരിക്കയുടെയും വലിപ്പം നിലവിലുള്ള ഭൂപടത്തിൽ ഏറെക്കുറെ സമാനമാണ്. എന്നാൽ, യഥാർഥത്തിൽ ആഫ്രിക്കയുടെ മൂന്നിലൊന്നുപോലുമില്ല അമേരിക്ക. ചൈന ആഫ്രിക്കൻ ഭൂഖണ്ഡത്തെക്കാൾ വലുതാണെന്നാണ് ഭൂപടം കണ്ടാൽ തോന്നുക. എന്നാൽ, തിരിച്ചാണ് യാഥാർഥ്യം.ഭൂമധ്യരേഖയിൽനിന്ന് അകലുംതോറും രാജ്യങ്ങളുടെ വലിപ്പം കണക്കാക്കുന്നതിൽ നിലവിലെ ദ്വിമാന രീതിയിൽ വന്ന പിഴവുകളാണ് ഇതിന് കാരണം. റഷ്യ ലോകത്തേറ്റവും വലിയ രാജ്യമാണെങ്കിലും, അതിന്റെ വലിപ്പം പല ഭൂപടങ്ങളിലും കണക്കാക്കിയിരിക്കുന്നത് തെറ്റായ ര
ലണ്ടൻ: രാജ്യങ്ങളുടെ വലിപ്പവും വിസ്തൃതിയും സംബന്ധിച്ച് ഇതേവരെയുണ്ടായിരുന്ന വിശ്വാസങ്ങളെല്ലാം പൊളിച്ചെഴുതേണ്ട സമയമായിരിക്കുന്നു. രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും വലിപ്പം സംബന്ധിച്ച് ഇതേവരെ പഠിച്ച അളവുകളെല്ലാം കൃത്യമായിരുന്നില്ലെന്നാണ് പുതിയ വിശദീകരണം. ലോകകത്തിന്റെ ഭൂപടത്തിൽ ഒരേ വലിപ്പത്തിൽ നൽകിയിരിക്കുന്ന പല രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും യഥാർഥ സ്ഥിതി വ്യത്യസ്തമാണെന്ന് തെളിയിക്കുകയാണ് ഈ ഇൻഫോഗ്രാഫിക്‌സ്.
ഉദാഹരണത്തിന്, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെയും അമേരിക്കയുടെയും വലിപ്പം നിലവിലുള്ള ഭൂപടത്തിൽ ഏറെക്കുറെ സമാനമാണ്. എന്നാൽ, യഥാർഥത്തിൽ ആഫ്രിക്കയുടെ മൂന്നിലൊന്നുപോലുമില്ല അമേരിക്ക. ചൈന ആഫ്രിക്കൻ ഭൂഖണ്ഡത്തെക്കാൾ വലുതാണെന്നാണ് ഭൂപടം കണ്ടാൽ തോന്നുക. എന്നാൽ, തിരിച്ചാണ് യാഥാർഥ്യം.
ഭൂമധ്യരേഖയിൽനിന്ന് അകലുംതോറും രാജ്യങ്ങളുടെ വലിപ്പം കണക്കാക്കുന്നതിൽ നിലവിലെ ദ്വിമാന രീതിയിൽ വന്ന പിഴവുകളാണ് ഇതിന് കാരണം. റഷ്യ ലോകത്തേറ്റവും വലിയ രാജ്യമാണെങ്കിലും, അതിന്റെ വലിപ്പം പല ഭൂപടങ്ങളിലും കണക്കാക്കിയിരിക്കുന്നത് തെറ്റായ രീതിയിലാണ്. അമേരിക്കയെക്കാൾ പല മടങ്ങ് വലിപ്പമുള്ള രാജ്യമാണ് റഷ്യയെന്നാണ് മാപ്പുകളിൽനിന്ന് തോന്നുക. യഥാർഥത്തിൽ അമേരിക്കയെക്കാൾ 1.8 മടങ്ങുമാത്രമാണ് റഷ്യക്ക് വലിപ്പക്കൂടുതൽ.
ബ്രിട്ടനിൽ പ്രചാരത്തിലുള്ള പല മാപ്പുകളും പരിശോധിക്കുമ്പോൾ, ബ്രിട്ടനും ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയും ഒരേ വലിപ്പത്തിലാണ് തോന്നുക. എന്നാൽ, യഥാർഥത്തിൽ കൊളംബിയയുടെ നാലിലൊന്നേ ബ്രിട്ടനുള്ളൂ. ചൈനയും ആഫ്രിക്കയും കാഴ്ചയിൽ സമാനമാണെങ്കിലും ആഫ്രിക്കൻ വൻകര ചൈനയെക്കാൾ മൂന്നിരട്ടിയെങ്കിലും വലുതാണെന്നതാണ് യാഥാർഥ്യം.
നിലവിലെ ഭൂപടത്തിൽ ആഫ്രിക്കൻ രാജ്യമായ കോംഗോ ഗ്രീൻലൻഡിനെക്കാൾ പല മടങ്ങ് ചെറുതാണ്. യഥാർഥത്തിൽ, ഇവ രണ്ടും ഏറെക്കുറെ ഒരേ വലിപ്പത്തിലുള്ളവയാണ്. കോംഗോയാണ് അൽപം വലിയ രാജ്യം. പക്ഷേ, ഈ വസ്തുത മാപ്പിൽനിന്ന് പ്രകടമല്ലെന്നുമാത്രം. സമാനമാണ് മഡഗസ്സ്‌കറും ബ്രിട്ടനും തമ്മിലുള്ള വലിപ്പ വ്യത്യാസവും. ഭൂപടത്തിൽ ബ്രിട്ടനാണ് വലുതെങ്കിലും ഭൂവിസ്തൃതിയിൽ മഡഗസ്സ്‌കറാണ് മുന്നിൽ.