ലണ്ടൻ; യുകെയിലെ നോർത്ത്‌യോർക്ക്ഷയർ ബീച്ചിലേക്ക് കുഞ്ഞുമായി വന്ന സ്ത്രീയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ഏഴുമണിക്കൂറോളം കാറിനുള്ളിലിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതികൾക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. രണ്ടുപേർ ചേർന്നാണ് സ്ത്രീയെ തട്ടിക്കൊണ്ടുപോയതെന്ന് യുകെ പൊലീസ് വ്യക്തമായിട്ടുണ്ട്.

നോർത്ത് യോർക്ക്ഷയറിലെ റെഡ്കാറിലാണ് സംഭവം. മാർച്ച് മൂന്നിന് ഉച്ചയ്ക്ക് പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും മധ്യേയാണ് ഇവരെ കടൽത്തീരത്തുനിന്നും തട്ടിക്കൊണ്ടുപോയത്. ഇരുണ്ട നിറത്തിലുള്ള സലൂൺ വാഹനം ഇവർക്കുനേരെ ഓടിച്ചെത്തുകയും രണ്ടുപേർ അതിൽനിന്നിറങ്ങി സ്ത്രീയെയും കുഞ്ഞിനെയും കാറിലേക്ക് വലിച്ചുകയറ്റുകയുമായിരുന്നു.

ടർണർ സ്ട്രീറ്റിലേക്കും യാർബിയിലേകികും ഓടിച്ചുപോയ കാറിനുള്ളിൽവച്ചാണ് സ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വൈകീട്ട് അഞ്ചരയ്ക്കും ആറരയ്ക്കുമിടയിൽ സ്ത്രീയെയും കുഞ്ഞിനെയും കിർക്ക്‌ലെതാം ലെയ്‌നിൽ തള്ളുകയായിരുന്നു. റെഡ്കാറിലേക്കുള്ള ബസ് സ്‌റ്റോപ്പിനരികിൽ് ഇവരെ ഉപേക്ഷിച്ചശേഷം വാഹനം ഓടിച്ചുപോയി.

ശരീരത്തില് ലവ് ചിഹഹ്നം പച്ചകുത്തിയിട്ടുള്ളയാളാണ് പ്രതികളിലൊരാളാണെന്ന് യുവതി പൊലീസിന് മൊഴനൽകി. 20-നും 30-നും മധ്യേ പ്രായമുള്ളയാളാണിയാൾ. രണ്ടാമത്തൈയാൾക്കും ഇരുപതുകളാണ് പ്രായം. ഇയാളെ തിരിച്ചറിയാൻ സഹായിക്കുന്ന സൂചനകളൊന്നും യുവതിക്ക് നൽകാനായിട്ടില്ല. യുവതി വളരെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി കേസന്വേഷിക്കുന്ന ഡിക്ടറ്റീവ് ചീഫ് ഇൻസ്‌പെക്ടർ മാറ്റ് മർഫി പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ഇംഗ്ലണ്ടിൽ കുറവാണെന്ന് പറഞ്ഞ അന്വേഷണോദ്യോഗസ്ഥൻ, ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കൂട്ടിച്ചേർത്തു. യുവതിയെ തട്ടിക്കൊണ്ടുപോയ റെഡ്കാറിലെ കടൽത്തീരവും അവരുമായി യാത്ര ചെയ്‌തെന്ന് വിശ്വസിക്കുന്ന വഴികളിലും പൊലീസ് അന്വേഷണം നടത്തി. പ്രതിയെക്കുറിച്ച് സൂചന നൽകാൻ കഴിയുന്നവർ മുന്നോട്ടുവരണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. നോർത്ത് യോർക്ക്ഷയറിലെ ബീച്ചിൽ കുഞ്ഞുമായി പോയ സ്ത്രീയെ നട്ടുച്ചയ്ക്ക് തട്ടിക്കൊണ്ടുപോയി കാറിന്റെ പിറകിൽകിടത്തി ബലാൽസംഗം ചെയ്തു; പ്രതിയെത്തേടി പൊലീസ് വലവിരിച്ചു

നോർത്ത്‌യോർക്ക്ഷയർ ബീച്ചിലേക്ക് കുഞ്ഞുമായി വന്ന സ്ത്രീയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ഏഴുമണിക്കൂറോളം കാറിനുള്ളിലിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതികൾക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. രണ്ടുപേർ ചേർന്നാണ് സ്ത്രീയെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടുണ്ട്.

നോർത്ത് യോർക്ക്ഷയറിലെ റെഡ്കാറിലാണ് സംഭവം. മാർച്ച് മൂന്നിന് ഉച്ചയ്ക്ക് പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും മധ്യേയാണ് ഇവരെ കടൽത്തീരത്തുനിന്നും തട്ടിക്കൊണ്ടുപോയത്. ഇരുണ്ട നിറത്തിലുള്ള സലൂൺ വാഹനം ഇവർക്കുനേരെ ഓടിച്ചെത്തുകയും രണ്ടുപേർ അതിൽനിന്നിറങ്ങി സ്ത്രീയെയും കുഞ്ഞിനെയും കാറിലേക്ക് വലിച്ചുകയറ്റുകയുമായിരുന്നു.

ടർണർ സ്ട്രീറ്റിലേക്കും യാർബിയിലേകികും ഓടിച്ചുപോയ കാറിനുള്ളിൽവച്ചാണ് സ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വൈകീട്ട് അഞ്ചരയ്ക്കും ആറരയ്ക്കുമിടയിൽ സ്ത്രീയെയും കുഞ്ഞിനെയും കിർക്ക്‌ലെതാം ലെയ്‌നിൽ തള്ളുകയായിരുന്നു. റെഡ്കാറിലേക്കുള്ള ബസ് സ്‌റ്റോപ്പിനരികിൽ് ഇവരെ ഉപേക്ഷിച്ചശേഷം വാഹനം ഓടിച്ചുപോയി.

ശരീരത്തില് ലവ് ചിഹഹ്നം പച്ചകുത്തിയിട്ടുള്ളയാളാണ് പ്രതികളിലൊരാളാണെന്ന് യുവതി പൊലീസിന് മൊഴനൽകി. 20-നും 30-നും മധ്യേ പ്രായമുള്ളയാളാണിയാൾ. രണ്ടാമത്തൈയാൾക്കും ഇരുപതുകളാണ് പ്രായം. ഇയാളെ തിരിച്ചറിയാൻ സഹായിക്കുന്ന സൂചനകളൊന്നും യുവതിക്ക് നൽകാനായിട്ടില്ല. യുവതി വളരെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി കേസന്വേഷിക്കുന്ന ഡിക്ടറ്റീവ് ചീഫ് ഇൻസ്‌പെക്ടർ മാറ്റ് മർഫി പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ഇംഗ്ലണ്ടിൽ കുറവാണെന്ന് പറഞ്ഞ അന്വേഷണോദ്യോഗസ്ഥൻ, ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കൂട്ടിച്ചേർത്തു. യുവതിയെ തട്ടിക്കൊണ്ടുപോയ റെഡ്കാറിലെ കടൽത്തീരവും അവരുമായി യാത്ര ചെയ്‌തെന്ന് വിശ്വസിക്കുന്ന വഴികളിലും പൊലീസ് അന്വേഷണം നടത്തി. പ്രതിയെക്കുറിച്ച് സൂചന നൽകാൻ കഴിയുന്നവർ മുന്നോട്ടുവരണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.