- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരു പറഞ്ഞു ട്രംപ് അമേരിക്കയെ ഇല്ലാതാക്കുമെന്ന്? ഒറ്റമാസത്തെ ട്രംപ് ഭരണം തൊഴിലില്ലായ്മ കുറച്ചു; ശമ്പളം ഉയർത്തി; റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് വൻകുതിപ്പ്
ന്യൂയോർക്ക്: കുടിയേറ്റ വിലക്ക് പോലുള്ള വീണ്ടുവിചാരമില്ലാത്ത നടപടികൾ കൈക്കൊണ്ട ഡൊണാൾഡ് ട്രംപിന്റെ കീഴിൽ അമേരിക്ക നാശത്തിലേക്ക് പോവുകയാണെന്ന് കരുതിയവർക്ക് തെറ്റി. ട്രംപിന്റെ ഒറ്റമാസത്തെ ഭരണം കൊണ്ടുതന്നെ അമേരിക്കയിലാകെ ഉണർവ് പ്രകടമായെന്ന് കണക്കുകൾ തെളിയിക്കുന്നു. നിർമ്മാണ മേഖലയിലുണ്ടായ ഉണർവ് തൊഴിലില്ലായ്മ കുറച്ചു. ശമ്പളം കൂടിയതും വിപണിയിലാകെ ഉണർവ് വന്നതും ട്രംപിന്റെ നേട്ടങ്ങളായി. ഫെബ്രുവരിയിൽ 235,000 തൊഴിലവസരങ്ങളാണ് അമേരിക്കയിലുണ്ടായത്. തൊഴിലില്ലായ്മ 4.8 ശതമാനത്തിൽനിന്ന് 4.7 ശതമാനമായി കുറയുകയും ചെയ്തു. നിർമ്മാണ മേഖലയിലും മറ്റുമുണ്ടായ ഉണർവ് കൂടുതൽ അമേരിക്കക്കാരെ ജോലി അന്വേഷിക്കാൻ പ്രേരിപ്പിക്കുകയും തൊഴിലിലേർപ്പെടുന്നവരുടെ എണ്ണം 63 ശതമാനമായി ഉയർത്തുകയും ചെയ്‌തെന്നും വിലയിരുത്തപ്പെടുന്നു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഇതിനനുസരിച്ചുള്ള വളർച്ചയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തൊഴിലവസങ്ങൾ വർധിച്ചതും ശമ്പളം ഉയർന്നതും തൊഴിലില്ലായ്മ കുറഞ്ഞതും അതിന് വഴിയൊരുക്കും. ഫെഡറൽ ഫണ്ടുകളുടെ നിരക്കിലും ഇതനുസരി
ന്യൂയോർക്ക്: കുടിയേറ്റ വിലക്ക് പോലുള്ള വീണ്ടുവിചാരമില്ലാത്ത നടപടികൾ കൈക്കൊണ്ട ഡൊണാൾഡ് ട്രംപിന്റെ കീഴിൽ അമേരിക്ക നാശത്തിലേക്ക് പോവുകയാണെന്ന് കരുതിയവർക്ക് തെറ്റി. ട്രംപിന്റെ ഒറ്റമാസത്തെ ഭരണം കൊണ്ടുതന്നെ അമേരിക്കയിലാകെ ഉണർവ് പ്രകടമായെന്ന് കണക്കുകൾ തെളിയിക്കുന്നു. നിർമ്മാണ മേഖലയിലുണ്ടായ ഉണർവ് തൊഴിലില്ലായ്മ കുറച്ചു. ശമ്പളം കൂടിയതും വിപണിയിലാകെ ഉണർവ് വന്നതും ട്രംപിന്റെ നേട്ടങ്ങളായി.
ഫെബ്രുവരിയിൽ 235,000 തൊഴിലവസരങ്ങളാണ് അമേരിക്കയിലുണ്ടായത്. തൊഴിലില്ലായ്മ 4.8 ശതമാനത്തിൽനിന്ന് 4.7 ശതമാനമായി കുറയുകയും ചെയ്തു. നിർമ്മാണ മേഖലയിലും മറ്റുമുണ്ടായ ഉണർവ് കൂടുതൽ അമേരിക്കക്കാരെ ജോലി അന്വേഷിക്കാൻ പ്രേരിപ്പിക്കുകയും തൊഴിലിലേർപ്പെടുന്നവരുടെ എണ്ണം 63 ശതമാനമായി ഉയർത്തുകയും ചെയ്‌തെന്നും വിലയിരുത്തപ്പെടുന്നു.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഇതിനനുസരിച്ചുള്ള വളർച്ചയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തൊഴിലവസങ്ങൾ വർധിച്ചതും ശമ്പളം ഉയർന്നതും തൊഴിലില്ലായ്മ കുറഞ്ഞതും അതിന് വഴിയൊരുക്കും. ഫെഡറൽ ഫണ്ടുകളുടെ നിരക്കിലും ഇതനുസരിച്ചുള്ള വർധനയുണ്ടാകുമെന്ന സൂചന അദ്ധ്യക്ഷ ജാനെറ്റ് യെല്ലൻ നൽകുന്നു. അടുത്തയാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
തൊഴിൽ മേഖലയിൽ പുതിയതായുണ്ടായ 58,000 അവസരങ്ങൾ കെട്ടിട നിർമ്മാണ മേഖലയിലാണ്. ഒരു പതിറ്റാണ്ടിനിടെ ഇത്രയേറെ തൊഴിലവസരങ്ങളുണ്ടാകുന്നത് ആദ്യമായാണ്. വേതനത്തിനും അതിന്റേതായ വർധനവുണ്ടായി. മണിക്കൂറിൽ നൽകേണ്ട കുറഞ്ഞ വേതനം രണ്ടുശതമാനത്തോളം ഉയർന്ന് 26.09 ഡോളറായി. മാനുഫാക്ചറിങ് മേഖലയിൽ 95,000 തൊഴിലവസരങ്ങളാണ് പുതിയതായി സൃഷ്ടിക്കപ്പെട്ടത്. 2000 മാർച്ചിനുശേഷം ഇത്രയേറെ തൊഴിലവസരങ്ങളുണ്ടാകുന്നതും ഇതാദ്യം.
പുതിയതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണത്തെക്കുറിച്ച് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സ് നൽകുന്നത് അവിശ്വസനീയമായ കണക്കുകളാണെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിമർശനമുന്നയിച്ചിരുന്നു. തൊഴിലില്ലായ്മ നിരക്ക് പ്രചരിപ്പിക്കുന്നതിനെക്കാൾ എത്രയോ അധികമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ, അതേ കണക്കുകളാണ് ഇപ്പോൾ ട്രംപിനെ തുണയ്ക്കാനെത്തിയതെന്നത് വിരോധാഭാസമാകാം.