- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ എയർക്രാഫ്റ്റ് കാരിയറിനെ തകർക്കുന്ന വീഡിയോ പുറത്ത് വിട്ട് പ്രകോപനം; ഏത് നിമിഷവും യുദ്ധം തുടങ്ങാൻ സന്നദ്ധമെന്ന് പ്രഖ്യാപനം; സ്വത്തുക്കൾ പിടിച്ചെടുത്ത് ഒറ്റപ്പെടുത്തുമെന്ന് അമേരിക്കയും; കൊറിയയിലെ സംഘർഷം തുടരുന്നു
ന്യൂയോർക്ക്: അമേരിക്ക കൊറിയൻ തീരത്തേക്ക് സർവസന്നാഹങ്ങളുള്ള പടക്കപ്പൽ അയച്ചിട്ടും ഉത്തര കൊറിയ അടങ്ങുന്ന മട്ടില്ല. ഇതു കൊണ്ടൊന്നും തങ്ങൾ പേടിക്കില്ലെന്ന പ്രഖ്യാപനത്തോടെ ഉത്തരകൊറിയൻ സൈന്യം അമേരിക്കൻ എയർക്രാഫ്റ്റ് കാരിയർ തകർക്കുന്ന വീഡിയോ പുറത്ത് വിട്ട് കൊണ്ടാണ് നോർത്തുകൊറിയ പ്രകോപനപരമായി പ്രതികരിച്ചിരിക്കുന്നത്. ഏത് നിമിഷവും യുദ്ധം തുടങ്ങാൻ തങ്ങൾ സന്നദ്ധമാണെന്നും നോർത്തുകൊറിയ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ സ്വത്തുക്കൾ പിടിച്ചെടുത്ത് നോർത്തുകൊറിയയെ ഒറ്റപ്പെടുത്തുമെന്നാണ് അമേരിക്ക ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതോടെ കൊറിയൻ മേഖലയിൽ സംഘർഷം മൂർധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. അടുത്തിടെ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ്- ഉൻ പുറത്തിറക്കിയ പ്രൊപ്പഗാണ്ട വീഡിയോയിലാണ് അമേരിക്കൻ എയർ ക്രാഫ്റ്റ് കാരിയറിനെ ഉത്തര കൊറിയ തകർക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. തങ്ങളെ പ്രകോപിതരാക്കിയാൽ അമേരിക്കയെ ഒരു പിടി ചാരമാക്കുമെന്ന് ഉൻ നേരത്തെ തന്നെ ഭീഷണി മുഴക്കിയിരുന്നു. പുതിയ റോക്കറ്റ് എൻജിനുകൾ പരീക്ഷിക്കാൻ പ്യോൻഗ് യാൻഗ്
ന്യൂയോർക്ക്: അമേരിക്ക കൊറിയൻ തീരത്തേക്ക് സർവസന്നാഹങ്ങളുള്ള പടക്കപ്പൽ അയച്ചിട്ടും ഉത്തര കൊറിയ അടങ്ങുന്ന മട്ടില്ല. ഇതു കൊണ്ടൊന്നും തങ്ങൾ പേടിക്കില്ലെന്ന പ്രഖ്യാപനത്തോടെ ഉത്തരകൊറിയൻ സൈന്യം അമേരിക്കൻ എയർക്രാഫ്റ്റ് കാരിയർ തകർക്കുന്ന വീഡിയോ പുറത്ത് വിട്ട് കൊണ്ടാണ് നോർത്തുകൊറിയ പ്രകോപനപരമായി പ്രതികരിച്ചിരിക്കുന്നത്. ഏത് നിമിഷവും യുദ്ധം തുടങ്ങാൻ തങ്ങൾ സന്നദ്ധമാണെന്നും നോർത്തുകൊറിയ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ സ്വത്തുക്കൾ പിടിച്ചെടുത്ത് നോർത്തുകൊറിയയെ ഒറ്റപ്പെടുത്തുമെന്നാണ് അമേരിക്ക ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതോടെ കൊറിയൻ മേഖലയിൽ സംഘർഷം മൂർധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്.
അടുത്തിടെ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ്- ഉൻ പുറത്തിറക്കിയ പ്രൊപ്പഗാണ്ട വീഡിയോയിലാണ് അമേരിക്കൻ എയർ ക്രാഫ്റ്റ് കാരിയറിനെ ഉത്തര കൊറിയ തകർക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. തങ്ങളെ പ്രകോപിതരാക്കിയാൽ അമേരിക്കയെ ഒരു പിടി ചാരമാക്കുമെന്ന് ഉൻ നേരത്തെ തന്നെ ഭീഷണി മുഴക്കിയിരുന്നു. പുതിയ റോക്കറ്റ് എൻജിനുകൾ പരീക്ഷിക്കാൻ പ്യോൻഗ് യാൻഗ് ഒരുങ്ങുന്നതിന് മുമ്പാണ് ഉൻ പുതിയ ഭീഷണിയുമായി അമേരിക്കക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംഘർഷം ക്ഷണിച്ച് വരുത്തുന്ന രീതിയിലുള്ള ഈ വീഡിയോ ശനിയാഴ്ചയാണ് നോർത്തുകൊറിയൻ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
നോർത്തുകൊറിയൻ സേന അമേരിക്കൻ എയർക്രാഫ്റ്റ് കാരിയർ നശിപ്പിക്കുന്ന വീഡിയോ കൃത്രിമമായാണ് സൃഷ്ടിച്ചിരിക്കുന്നത്. തങ്ങൾക്ക് മേൽ ആക്രമണം നടത്തിയാൽ തങ്ങൾ അമേരിക്കയെ നശിപ്പിക്കുമെന്ന് ഈ വീഡിയോയിൽ സ്ത്രീ ശബ്ദത്തിൽ വിവരണവുമുണ്ട്. സൗത്തുകൊറിയയുമായുള്ള സംഘർഷം മൂർച്ഛിക്കുന്ന ഈ വേളയിൽ തങ്ങളുടെ പ്രദേശം സംരക്ഷിക്കുന്നതിനായി ന്യൂക്ലിയർ വാർ ഹെഡുകളുള്ള ഹ്വാസോംഗ് റോക്കറ്റുകൾ പ്രയോഗിക്കുമെന്നാണ് നോർത്തുകൊറിയ അമേരിക്കയ്ക്ക് നേരെ ഭീഷണി മുഴക്കുന്നത്. തങ്ങൾ ഏറ്റവും അവസാനം നടത്തിയ റോക്കറ്റ് എൻജിൻ ടെസ്റ്റ് വൻ വിജയമായിരുന്നുവെന്നായിരുന്നു ഈ മാസം ആദ്യം കിങ് ജോൻഗ് ഉന്നിന്റെ ഫോറിൻ ഓഫീസ് പുറത്ത് വിട്ട് പ്രസ്താവന വെളിപ്പെടുത്തിയിരുന്നത്. യുഎസിനെ തന്നെ നശിപ്പിക്കാൻ കഴിവുള്ള റോക്കറ്റാണിതെന്നായിരുന്നു ഉത്തര കൊറിയ ഭ ീഷണി മുഴക്കിയിരുന്നത്.
ഇത്തരത്തിൽ മുന്നോട്ട് പോയാൽ നോർത്തുകൊറിയയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന് അമേരിക്കയിലെ ട്രംപ് ഭരണകൂടം ഭീഷണി മുഴക്കിയിരുന്നു. എന്നാൽ തങ്ങൾ ഏത് സമയവും യുദ്ധത്തിന് തയ്യാറാണെന്ന് പറഞ്ഞാണ് നോർത്തുകൊറിയ ഇതിന് തിരിച്ചടി നടത്തിയിരിക്കുന്നത്. യുഎസിന്റെ ഭീഷണികൾക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്നാണ് തിങ്കളാഴ്ച നോർത്തുകൊറിയൻ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തി ന്യൂക്ലിയർ പ്രോഗ്രാമിൽ നിന്നും തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നും വക്താവ് പറയുന്നു. നോർത്തുകൊറിയ ഇത്തരത്തിൽ മുന്നോട്ട് പോയാൽ അവർക്ക് മേൽ കടുത്ത ഉപരോധങ്ങളും സമ്മർദവും സാധ്യമായ സൈനിക നടപടികളും സ്വീകരിക്കുമെന്ന് അടുത്തിടെ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ റെക്സ് ടില്ലേർസൻ മുന്നറിയിപ്പേകിയിരുന്നു.
ട്രംപ് ഭരണകൂടം ഉത്തര കൊറിയക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം പരിഗണിച്ച് വരുന്നുണ്ട്. നോർത്തുകൊറിയയുടെ വിദേശ കാര്യമന്ത്രാലയത്തിന്റെ വക്താവ് ടില്ലേർസന്റെ ഭീഷണികളെ പുച്ഛിച്ച് കൊണ്ടാണ് അടുത്തിടെ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ യുഎസ് അടിച്ചേൽപ്പിക്കുന്ന ഏത് യുദ്ധത്തെയും നേരിടാൻ തങ്ങൾ തയ്യാറാണെന്നാണ് നോർത്തുകൊറിയ ആവർത്തിച്ച് പറയുന്നത്. ഇവിടുത്തെ ജനങ്ങളെ സംരക്ഷിക്കാനായി യുദ്ധം ചെയ്യണമെങ്കിൽ അതിനും തയ്യാറാണെന്നാണ് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) യോട് നോർത്തുകൊറിയൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് ഉറപ്പിച്ച് പറഞ്ഞിരിക്കുന്നത്.