- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പെട്ടവരിൽ മൂന്ന് പേരും പാലത്തിലൂടെ പാഞ്ഞെത്തിയ ഭീകരർ ഇടിച്ചു തെറുപ്പിച്ചവർ; കുത്തേറ്റ് മരിച്ചത് കത്തിയുമായി പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറിയപ്പോൾ തടയാൻ എത്തിയ പൊലീസുകാരൻ; എംപിമാരെ രക്ഷിച്ചത് പാർലമെന്റ് മന്ദിരത്തിൽ പൂട്ടിയിട്ട്; തെരേസ മേയെ ഞൊടിയിടയിൽ സുരക്ഷിത താവളത്തിലേക്ക് മാറ്റി
ലണ്ടൻ: ബ്രിട്ടനെ നടുക്കി പാർലമെന്റിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. തീവ്രവാദിയും കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം ഇരുപതിലേറെപ്പേർക്ക് പരുക്കേറ്റു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയെത്തിയതെന്നു കരുതുന്ന കാർ ഇടിച്ചു പരുക്കേറ്റ മൂന്ന് വഴിയാത്രികരുമാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ സ്ത്രീയാണ്. പൊലീസ് വെടിവച്ചുവീഴ്‌ത്തിയ അക്രമി കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലാണ് മരിച്ചത്. ഐസിസ് ബന്ധമുള്ള തീവ്രവാദിയാണ് ഇയാളെന്നാണ് പ്രാഥമിക നിഗമനം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടേ മുക്കാലിന് പാർലമെന്റിനു മുന്നിൽ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിവീഴ്‌ത്തിയ ഭീകര ആക്രമണത്തെ തുടർന്ന് ലണ്ടൻ മണിക്കൂറുകളോളം പൂർണമായും നിശ്ചലമായി . പാർലിമെന്റ് ബ്രിജിലൂടെ എത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ ഒരു ഡസനോളം പേർക്ക് പരുക്കേറ്റു . ഇരു സംഭവങ്ങളും ഭീകര ആക്രമണമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത് . അതേസമയം കാർ എത്തിയത് പാര്‌ലിമെന്റിലേക്കു ഇടിച്ചു കയറ്റാൻ ആയിരുന്നോ എന്ന സംശയം
ലണ്ടൻ: ബ്രിട്ടനെ നടുക്കി പാർലമെന്റിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. തീവ്രവാദിയും കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം ഇരുപതിലേറെപ്പേർക്ക് പരുക്കേറ്റു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയെത്തിയതെന്നു കരുതുന്ന കാർ ഇടിച്ചു പരുക്കേറ്റ മൂന്ന് വഴിയാത്രികരുമാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ സ്ത്രീയാണ്. പൊലീസ് വെടിവച്ചുവീഴ്‌ത്തിയ അക്രമി കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലാണ് മരിച്ചത്. ഐസിസ് ബന്ധമുള്ള തീവ്രവാദിയാണ് ഇയാളെന്നാണ് പ്രാഥമിക നിഗമനം
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടേ മുക്കാലിന് പാർലമെന്റിനു മുന്നിൽ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിവീഴ്‌ത്തിയ ഭീകര ആക്രമണത്തെ തുടർന്ന് ലണ്ടൻ മണിക്കൂറുകളോളം പൂർണമായും നിശ്ചലമായി . പാർലിമെന്റ് ബ്രിജിലൂടെ എത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ ഒരു ഡസനോളം പേർക്ക് പരുക്കേറ്റു . ഇരു സംഭവങ്ങളും ഭീകര ആക്രമണമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത് . അതേസമയം കാർ എത്തിയത് പാര്‌ലിമെന്റിലേക്കു ഇടിച്ചു കയറ്റാൻ ആയിരുന്നോ എന്ന സംശയംവും ഉയരുന്നുണ്ട് . കാറിൽ എത്തിയ ആൾ തന്നെയാണ് പാർലിമെന്റ് കവാടത്തിൽ എം പിമാർക്കും മറ്റും കയറാൻ ഉള്ള വാതിലിലൂടെ അകത്തേക്ക് കയറാൻ ശ്രമിച്ചതും പരാജയപ്പെട്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയതും .
പാർലിമെന്റിൽ പ്രധാനമന്ത്രി ചോദ്യോത്തര വേളയിൽ പങ്കെടുക്കുന്ന സമയത്താണ് ആക്രമം ഉണ്ടായതു . അക്രമിയെ നിമിഷ നേരത്തിനുളിൽ പൊലീസ് വെടിവച്ചിട്ടു . അക്രമികളുടെ ലക്ഷ്യത്തിൽ പാളിച്ച ഉണ്ടായതും എണ്ണത്തിൽ കുറവുണ്ടായതും ആകാം മരണ സംഖ്യാ കുറഞ്ഞതെന്നു സംശയിക്കപ്പെടുന്നു . കാരണം ലോകമൊട്ടാകെ നിന്നും എത്തുന്ന നൂറുകണക്കിന് ടൂറിസ്റ്റുകൾ തടിച്ചു കൂടുന്ന പാർലിമെന്റ് ചത്വരത്തിൽ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിലും അനേകം പേർക്ക് ജീവഹാനി ഉണ്ടാകാൻ സാധ്യത ഉള്ളത് കരുതിയാകാം അക്രമികൾ ഇവിടം തിരഞ്ഞെടുത്തത് എന്ന് കരുതപ്പെടുന്നു .
പാർലമെന്റിനു മുന്നിൽ ഉച്ചകഴിഞ്ഞപ്പോൾ മുതൽ ആംബുലൻസുകളും പൊലീസ് വാഹനങ്ങളും മാത്രമാണ് കാണാൻ ഉണ്ടായതു . ആക്രമണത്തിൽ പരുക്കേറ്റവരെ ലണ്ടനിൽ വിവിധ ആശുപത്രികളിലേക്ക് ആംബുലന്‌സുകള് നൊടിയിടയിൽ എത്തിക്കുമ്പോൾ റോഡ് ഗതാഗതവും , ട്രെയിൻ ഗതാഗതവും ഒക്കെ അതിവേഗതയിൽ തന്നെ തടയപ്പെടുക ആയിരുന്നു . ഇതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ ആണ് ലണ്ടൻ നഗരത്തിൽ കുടുങ്ങിയത് . ട്രെയിൻ ഗതാഗത തടസ്സം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ബാധിച്ചപ്പോൾ ബ്രിട്ടീഷ് ചരിത്രത്തിലെ മറ്റൊരു കറുത്ത ദിനം പിറവി എടുക്കുക ആയിരുന്നു .
ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന് സമാനം
ഏറെ നാളുകളായി ബ്രിട്ടൻ തീവ്രവാദ ആക്രമണ ഭീക്ഷണി നേരിടുക ആണെങ്കിലും പാർലിമെന്റ് തന്നെ തീവ്രവാദികൾ തിരഞ്ഞെടുക്കും എന്നത് ബ്രിട്ടീഷ് അധികൃതർ സ്വപ്നം പോലും കാണാതിരുന്ന കാര്യമാണ് . പതിനൊന്നു വര്ഷം മുൻപ് ഇന്ത്യൻ പാർലിമെന്റിൽ ഉണ്ടായ ഭീകര ആക്രമണമാണ് പൊടുന്നനെ ലോകത്തിന്റെ ഓർമ്മയിൽ എത്തിയത് . അതേസമയം , ആക്രണണത്തിന്റെ തീവ്രത കുറഞ്ഞിരുന്നതിനാൽ അതുണ്ടാക്കിയ നടുക്കവും ലഘൂകരിക്കപ്പെട്ടു .. എന്നാൽ ബ്രിട്ടൻ ഒരിക്കലും സുരക്ഷിതമല്ല എന്ന ആശങ്ക കൂടുതൽ കടുപ്പിക്കാൻ ഇന്നലെ ഉണ്ടായ ആക്രമണത്തിന് കഴിഞ്ഞു എന്നതാണ് സത്യം .
ആക്രമണത്തെ തുടർന്ന് സമാന തരത്തിൽ തുടർ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിൽ പൊലീസ് കാറുകളും ഹെലികോപ്റ്ററുകളും ഇന്നലെ വൈകുന്നേരവും ലണ്ടന്റെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കി തിരച്ചിൽ നടത്തി . പബുകൾക്കും ഹോട്ടലുകൾക്കും പ്രത്യേക സുരക്ഷാ നൽകാനും പൊലീസ് തയ്യാറായി . എന്നാൽ വെസ്റ്റമിനിസ്‌റെർ ബ്രിജിൽ നിന്നും മീറ്ററുകൾ ഓടിയെത്തുമ്പോൾ അക്രമിയെ വെടിവച്ചിടാൻ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് ഇന്നലെ ടി വി ചർച്ചകളിൽ ഉയർന്ന ഒരു പ്രധാന ചോദ്യം .
ഇന്ത്യൻ സംഭവത്തിനു ശേഷം പാർലമെന്റ് അക്രമിക്കപ്പെടും എന്ന ധാരണത്തിൽ കനത്ത സുരക്ഷയാണ് ബ്രിട്ടീഷ് പാർലമെന്റിനു ഒരുക്കിയിരിക്കുന്നത് . റഡാറുകളും സ്‌കാനർ ക്യാമറകളും എക്‌സ്‌റേ ക്യാമറകളും ഒക്കെയായി ഈച്ച പോലും കടക്കാത്ത സുരക്ഷാ ഒരുക്കിയിട്ടും അക്രമിക് ഇതെല്ലം വെട്ടിച്ചു പ്രധാന വാതിൽ വരെ എത്താൻ കഴിഞ്ഞു എന്നതാണ് ആശങ്കപ്പെടുത്തുന്നത് . മാത്രമല്ല , പുതിയ സ്‌കോട്‌ലൻഡ് യാർഡ് കെട്ടിടത്തിൽ നിന്നും നൂറു മീറ്റർ ദൂരത്തിൽ മാത്രമാണ് അക്രമി കാർ ഇടിച്ചു കയറ്റിയത് എന്നതും ശ്രദ്ധിക്കപ്പെടുന്നു .
ആക്രമം നടന്നത് പാർലമെന്റ് സമ്മേളിക്കുന്നതിനിടെ
പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉൾപ്പെടെ ഭൂരിഭാഗം എംപിമാരും പാർലമെന്റിനുള്ളിൽ ഉണ്ടായിരുന്നു. ഓഫിസിലുണ്ടായിരുന്ന പ്രധാനമന്ത്രി തെരേസ മേയെ ഉടൻ സുരക്ഷിതമായി ഔദ്യോഗിക വസതിയിലേക്ക് മാറ്റി. മറ്റുള്ളവരെ ഏറെനേരം അവിടെത്തന്നെ സുരക്ഷിതമായി സംരക്ഷിച്ചശേഷം നാലുമണിയോടെ കനത്ത സുരക്ഷാവലയത്തിൽ പുറത്തിറക്കി. എംപിമാർക്കുപുറമേ ഉദ്യോഗസ്ഥരും ജീവനക്കാരുമായി ഇരുന്നൂറോളം പേരും ഈ സമയം പാർലമെന്റ് മന്ദിരത്തിൽ ഉണ്ടായിരുന്നു.
സംഭവം ഉണ്ടായയുടൻ, സമ്മേളനത്തിലായിരുന്ന ഹൗസ് ഓഫ് കോമൺസിന്റെ നടപടികൾ നിർത്തിവച്ച ഡെപ്യൂട്ടി സ്പീക്കർ അംഗങ്ങളോട് അവിടെത്തന്നെ തുടരാൻ നിർദ്ദേശിച്ചു. പാർലമെന്റിനു മുന്നിലൂടെയുള്ള റോഡുകളിലെ ഗതാഗതവും നിരോധിച്ചു. എംപിമാരും മന്ത്രിമാരും പാർലമെന്റിനുള്ളിലേക്ക് കടക്കുന്ന പ്രവേശന കവാടത്തിനു കാവൽനിന്ന പൊലീസുകാരനെയാണ് അക്രമി കുത്തിയത്. ഉള്ളിലേക്ക് പാഞ്ഞുകയറാനുള്ള ശ്രമം തടഞ്ഞപ്പോഴായിരുന്നു ഇത്. പൊലീസുകാരനെ കുത്തിയ ഉടനെ അടുത്തുണ്ടായിരുന്ന മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാൾക്കു നേരേ നിറയൊഴിക്കുകയായിരുന്നു.
പാർലമെന്റും പരിസരപ്രദേശങ്ങളുമെല്ലാം ഇപ്പോഴും സായുധ പൊലീസിന്റെ നിയന്ത്രണത്തിലാണ്. ലണ്ടൻ നഗരത്തിലെങ്ങും കനത്ത സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അക്രമിയോടൊപ്പം കൂടുതൽ പേരുണ്ടോ എന്നറിയാനും ഇയാളുടെ വിശദാംശങ്ങൾ കണ്ടെത്താനുമുള്ള അന്വേഷണങ്ങൾ തുടരുകയാണ്.
പാർലമെന്റ് ഇന്ന് വീണ്ടും ചേരും
അപ്രതീക്ഷിതമായ ആക്രമണത്തെത്തുടർന്ന് സെൻട്രൽ ലണ്ടൻ അക്ഷരാർഥത്തിൽ നിശ്ചലമായി. ലണ്ടൻ ഐ ഉൾപ്പെടെ പാർലമെന്റിനു സമീപമുള്ള വിനോദോപാധികളെല്ലാം നിർത്തിവച്ചു. തെംസിലൂടെയുള്ള ബോട്ട് ഗതാഗതം പൊലീസ് തടഞ്ഞു. കാറിടിച്ചു തെറിപ്പിച്ച സ്ത്രീകളിലൊരാൾ തെംസ് നദിയിലേക്ക് തെറിച്ചുവീണെങ്കിലും ഇവരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.
ആക്രമണം ഉണ്ടായി ഒട്ടും വൈകാതെ പൂർണ പിന്തുണയുമായി ഫ്രാൻസും ജർമനിയും രംഗത്ത് വന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു . ബ്രിട്ടൻ യൂറോപ്പിൽ നിന്നും വേര്പിരിയുന്നതിന്റെ ദിനങ്ങൾ അടുത്ത് നിൽക്കുമ്പോഴും തീവ്രവാദത്തെ നേരിടാൻ രാജ്യങ്ങൾക്കു മുന്നിൽ ഒരു കാരണവും തടസ്സമായിക്കൂടാ എന്ന നിശ്ചയദാർഢ്യം ലോകത്തിനു നൽകുന്നതായി ഇരു രാജ്യങ്ങളുടെയും പൊടുന്നനെയുള്ള പ്രതികരണം . ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസമാണ് യൂറോപ്പ്യൻ രാജ്യങ്ങളുടെ പിന്തുണയും .
അതേസമയം ഒരു തീവ്രവാദിക്കും രാജ്യത്തിന്റെ കരുത്തു ചോർത്താൻ കഴിയില്ലെന്ന് തെളിയിച്ചു ഇന്ന് മുടക്കമില്ലാതെ പാർലിമെന്റ് സമ്മേളിക്കും . ആക്രമണത്തെ തുടർന്ന് പെർലിമെന്റ് നിർത്തി വയ്ക്കുന്നത് തീവ്രവാദികളെ ഭയന്നിട്ടാണ് എന്ന തെറ്റായ സന്ദേശം ഉണ്ടാകും എന്നതിനെ തുടർന്നാണ് ഈ തീരുമാനം .
പരിക്കേറ്റവരിൽ വിദേശികളും
മൂന്ന് ഫ്രഞ്ച് വിദ്യാർത്ഥികൾക്കും അഞ്ച് കൊറിയൻ വിനോദസഞ്ചാരികൾക്കും സംഭവത്തിൽ പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പഠനയാത്രയുടെ ഭാഗമായെത്തിയ പത്ത് അംഗ വിദ്യാർത്ഥി സംഘത്തിലെ ഫ്രഞ്ചുകാർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ദക്ഷിണ കൊറിയയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളിൽ ഒരാളുടെ പരിക്കും ഗുരുതരമാണ്.