- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശസുരക്ഷയ്ക്ക് ഭീഷണി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും നിരോധനമേർപ്പെടുത്താൻ കേന്ദ്രസർക്കാർ: തീവ്രവാദി സംഘടനയായി പ്രഖ്യാപിക്കാനും നീക്കം
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും നിരോധനമേർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനമേർപ്പെടുത്താൻ ഒരുങ്ങുന്നത്. അതേസമയം നിയമവിരുദ്ധപ്രവർത്തനം തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയിൽപ്പെടുത്തണമോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമോ എന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിൽ ആലോചന നടക്കുകയാണ്. കോടതിയിൽ ചോദ്യം ചെയ്യേക്കപ്പെട്ടേക്കാമെന്നതിനാൽ സകല പഴുതുകളും അടച്ച് വിജ്ഞാപനം തയ്യാറാക്കാനാണ് നീക്കം. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ എന്നിവയിലെ ഉന്നതരും കഴിഞ്ഞയാഴ്ച യോഗം ചേർന്ന് നിരോധനവിജ്ഞാപനം ഇറക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ബിജെപി.യും സംഘപരിവാർ സംഘടനകളും ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. തങ്ങളുടെ പ്രവർത്തകർക്കെതിരേ നടന്ന പല അക്രമങ്ങൾക്ക് പിന്നിലും ഈ സംഘടനയ്ക്ക്
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും നിരോധനമേർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനമേർപ്പെടുത്താൻ ഒരുങ്ങുന്നത്. അതേസമയം നിയമവിരുദ്ധപ്രവർത്തനം തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയിൽപ്പെടുത്തണമോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമോ എന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിൽ ആലോചന നടക്കുകയാണ്.
കോടതിയിൽ ചോദ്യം ചെയ്യേക്കപ്പെട്ടേക്കാമെന്നതിനാൽ സകല പഴുതുകളും അടച്ച് വിജ്ഞാപനം തയ്യാറാക്കാനാണ് നീക്കം. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ എന്നിവയിലെ ഉന്നതരും കഴിഞ്ഞയാഴ്ച യോഗം ചേർന്ന് നിരോധനവിജ്ഞാപനം ഇറക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്തു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ബിജെപി.യും സംഘപരിവാർ സംഘടനകളും ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. തങ്ങളുടെ പ്രവർത്തകർക്കെതിരേ നടന്ന പല അക്രമങ്ങൾക്ക് പിന്നിലും ഈ സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് അവരുടെ ആരോപണം. എന്നാൽ, ദേശവിരുദ്ധമായ യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും കഴിഞ്ഞ 25 വർഷങ്ങളിൽ 10 കേസുകൾ മാത്രമാണ് തങ്ങൾക്കെതിരേ ഉള്ളതെന്നും പോപ്പുലർ ഫ്രണ്ട് വിശദീകരിച്ചിരുന്നു.
എൻ.ഐ.എ.യ്ക്കുപുറമേ കേരളം, കർണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പൊലീസും അന്വേഷിക്കുന്ന ഭീകരവാദക്കേസുകൾ മുൻനിർത്തിയാണ് നടപടിക്ക് നീക്കം. തങ്ങൾ അന്വേഷിക്കുന്ന ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ചില കേസുകളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുണ്ടെന്ന എൻ.ഐ.എ.യുടെ ആരോപണമാണ് പ്രധാനമായും ആഭ്യന്തരമന്ത്രാലയം കണക്കിലെടുക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി ഇവരുടെ പ്രവർത്തനങ്ങൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.