- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളി കാര്യമായപ്പോൾ! സ്കൂൾ നാടകത്തിനായി കരുതിവെച്ച കളിക്കത്തി കാണാതായപ്പോൾ അസൽ കത്തി ഉപയോഗിച്ചു: കഴുത്ത് മുറിഞ്ഞ കുട്ടി നടന് ആറ് തുന്നൽ
മുംബൈ: തിരക്കിനിടയിൽ കളിക്കത്തി കാണാതായപ്പോൾ പകരം നാടക വേദിയിൽ അസൽ കത്തി ഉപയോഗിച്ചു. കഴുത്തു മുറിഞ്ഞ കുട്ടി നടന് ഇഠ്ടത് ആറ് തുന്നൽ. സ്‌കൂളിന്റെ വാർഷിക പരിപാടിയോട് അനുബന്ധിച്ച് നടന്ന നാടക മത്സരത്തിലാണ് വേദിയിൽ യഥാർത്ഥ രംഗവും അരങ്ങേറിയത്. എന്നാൽ വേദനയിൽ പുളഞ്ഞിട്ടും നാടകം അവസാനിക്കും വരെ ഇത് ആരും മനസ്സിലാക്കാതിരിക്കാനും ഈ ബാലനടൻ ശ്രദ്ധിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിലാണ് സംഭവം അരങ്ങേറിയത്. കുട്ടി സുഖം പ്രാപിച്ചുവരുന്നെന്ന് അധികൃതർ അറിയിച്ചു. നാടകത്തിനായി കരുതിവെച്ചിരുന്ന കളിക്കത്തി തിരക്കിനിടയിൽ കാണാതാവുകയും പെട്ടെന്നു കയ്യിൽ കിട്ടിയ അസൽ കത്തി ഉപയോഗിക്കുകയും ചെയ്തതാണ് പരിക്കേറ്റത്. ആക്രമണത്തിന് ശേഷം ചുവന്ന മഷിയിൽ മുങ്ങി ഏഴു മിനിറ്റ് കിടക്കണമെന്നുണ്ട് നാടകത്തിൽ. ഇതിനായി ബലൂണിൽ ചുവന്ന മഷി കരുതിയിരുന്നു. നാടകത്തിന്റെ അവസാന ഭാഗത്താണ് കത്തിക്ക് കുത്തുന്ന രംഗം അരങ്ങേറിയത്. ഇതോടെ മഷിച്ചോരയ്ക്കൊപ്പം കഴുത്തിലൂടെ അസൽ ചോരയും വന്നെങ്കിലും നടൻ കുറെനേരം ക്ഷമിച്ചുകിടന്നു. നാടകം കഴ
മുംബൈ: തിരക്കിനിടയിൽ കളിക്കത്തി കാണാതായപ്പോൾ പകരം നാടക വേദിയിൽ അസൽ കത്തി ഉപയോഗിച്ചു. കഴുത്തു മുറിഞ്ഞ കുട്ടി നടന് ഇഠ്ടത് ആറ് തുന്നൽ. സ്‌കൂളിന്റെ വാർഷിക പരിപാടിയോട് അനുബന്ധിച്ച് നടന്ന നാടക മത്സരത്തിലാണ് വേദിയിൽ യഥാർത്ഥ രംഗവും അരങ്ങേറിയത്. എന്നാൽ വേദനയിൽ പുളഞ്ഞിട്ടും നാടകം അവസാനിക്കും വരെ ഇത് ആരും മനസ്സിലാക്കാതിരിക്കാനും ഈ ബാലനടൻ ശ്രദ്ധിച്ചു.
പത്താം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിലാണ് സംഭവം അരങ്ങേറിയത്. കുട്ടി സുഖം പ്രാപിച്ചുവരുന്നെന്ന് അധികൃതർ അറിയിച്ചു. നാടകത്തിനായി കരുതിവെച്ചിരുന്ന കളിക്കത്തി തിരക്കിനിടയിൽ കാണാതാവുകയും പെട്ടെന്നു കയ്യിൽ കിട്ടിയ അസൽ കത്തി ഉപയോഗിക്കുകയും ചെയ്തതാണ് പരിക്കേറ്റത്. ആക്രമണത്തിന് ശേഷം ചുവന്ന മഷിയിൽ മുങ്ങി ഏഴു മിനിറ്റ് കിടക്കണമെന്നുണ്ട് നാടകത്തിൽ.
ഇതിനായി ബലൂണിൽ ചുവന്ന മഷി കരുതിയിരുന്നു. നാടകത്തിന്റെ അവസാന ഭാഗത്താണ് കത്തിക്ക് കുത്തുന്ന രംഗം അരങ്ങേറിയത്. ഇതോടെ മഷിച്ചോരയ്ക്കൊപ്പം കഴുത്തിലൂടെ അസൽ ചോരയും വന്നെങ്കിലും നടൻ കുറെനേരം ക്ഷമിച്ചുകിടന്നു. നാടകം കഴിഞ്ഞ് സ്റ്റേജിനു പിന്നിൽ എത്തിയാണ് വിവരം പറയുന്നത്. സ്‌കൂളിൽ പ്രഥമ ശുശ്രൂഷ നൽകിയ കുട്ടിയെ ഉടൻ തന്നെ അദ്ധ്യാപകർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടി സുഖം പ്രാപിച്ചു വരികയാണ്.