ബ്യുനസ് ഐറിസ് : ഇന്ത്യൻ പ്രധാനമന്ത്രിയെ വംശീയമായി അധിക്ഷേപിച്ച് അർജന്റീനയിലെ വാർത്താ ചാനൽ. കഴിഞ്ഞ ദിവസം ജി-20 ഉച്ചകോടിക്കായി അർജന്റീനയിലെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടത്തെ പ്രധാന ചാനലുകളിലൊന്നായ ക്രോണിക്ക ടിവിയാണ് മോദിയെ അധിക്ഷേപിച്ചത്. കാർട്ടൂൺ വച്ച് പരിഹാസ രൂപേണമയാണ് മോദിയെ ടിവിയിൽ ചിത്രീകരിച്ചത്. അമേരിക്കൽ ടെലിവിഷൻ സീരിസായ സിംപ്‌സണിൽ അപ്പു എന്ന പേരിൽ ഇന്ത്യൻ കഥാപാത്രമുണ്ട്.

അർജന്റീനയിൽ മോദി വിമാനമിറങ്ങുന്ന ചിത്രവും അപ്പുവിന്റെ ചിത്രവും ചേർത്തായിരുന്നു ചാനലിന്റെ പരിഹാസം. ഇതിനു പിന്നാലെ അപ്പു എന്ന പേരിൽ മോദിയുടെ ചിത്രത്തിന് താഴെ ക്യാപ്ഷനും നൽകിയിരുന്നു. ഈ വീഡിയോയ്‌ക്കൊപ്പം ഹിന്ദി ചിത്രം സ്ലം ഡോഗ് മില്യനയർ എന്ന ചിത്രത്തിലെ റിങ് റിങ റിങ എന്ന പാട്ടും ചേർത്തിരുന്നു. ഇതിന് പിന്നാലെ ചാനലിന്റെ നടപടി വൻ വിവാദമായിരിക്കുകയാണ്.

ചാനലിന്റെ നടപടി മാന്യതക്കു ചേരുന്നതല്ലെന്നും നിരുത്തരവാദപരമാണെന്നും ഇപ്പോൾ ശക്തമായി വിമർശനമുയരുകയാണ്.  മുൻപും സിംപ്‌സൺസിലെ ഇന്ത്യൻ കഥാപാത്രമായി ചിത്രീകരിച്ച കാർട്ടൂണിനെതിരെ വിമർശനം ഉയർന്നിരുന്നു. ദക്ഷിണേഷ്യൻ വംശജരെ അധിക്ഷേപിക്കുന്നു എന്നായിരുന്നു വിമർശനം. ബ്യൂനസ് ഐറിസിൽ ജി20 ഉച്ചകോടിക്കായി പറന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധ ചെലുത്തിയത് മുഴുവൻ ലോകത്തെ വൻശക്തികളുമായി സൗഹൃദം ഊട്ടിയുറപ്പിക്കാനായിരുന്നു.

ഇതിൽ പ്രധാനമനായിരുന്നു ഇന്ത്യ,ജപ്പാൻ, അമേരിക്ക ഉച്ചകോടി. ലോകസമാധാനത്തിനായി ഒന്നിച്ചുനിൽക്കുമെന്ന് പറഞ്ഞ് ഡോണൾഡ് ട്രംപും, ഷിൻസോ ആബെയും മോദിക്ക് കൈകൊടുത്തത്തപോൾ പുതിയ കൂട്ടായ്മയെ 'ജയ്' എന്നാന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. സൗദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും മോദി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ, റഷ്യ, ചൈന കൂട്ടുകെട്ടിന്റെ ആവശ്യകതയും മോദി G20യിൽ എടുത്തുപറഞ്ഞു. ഉച്ചകോടിക്കിടെ രാജ്യാന്തര യോഗാ സമ്മേളനവും നടന്നു. ലോകാരോഗ്യത്തിനും സമാധാനത്തിനുമുള്ള ഇന്ത്യയുടെ സമ്മാനമാണ് യോഗ എന്നായിരുന്നു മോദി സമ്മേളനത്തിൽ പറഞ്ഞത്. യുക്രൈൻ പ്രശ്‌നവും അമേരിക്ക റഷ്യ ഭിന്നതയുമെന്നാം നിഴലിച്ചുനിൽക്കുന്നതിനിടെയാണ് ഉച്ചകോടി പുരോഗമിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ട്രംപിന്റെ നിലപാടും നേതാക്കൾക്കിടയിൽ ഭിന്നതകൾക്ക് കാരണമാകും. പത്തൊൻപത് രാഷ്ട്രതലവന്മാരും യൂറോപ്യൻ യൂണിൻ പ്രതിനിധിയുമടക്കം 20 നേതാക്കളാണ് ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.