ന്യൂഡൽഹി: പാർക്കിങ് തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി കാറിടിച്ചുകൊന്നു. ഗുരുഗ്രാമിലാണ് 28 കാരൻ കൊല്ലപ്പെട്ടത്. യുവാവിന്റെ സഹോദരനും അമ്മയ്ക്കും പരിക്കേറ്റു. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം.

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ റിഷഭ് ജസൂജ തന്റെ കാർ സെക്ടർ 49 ൽ താമസിക്കുന്ന മനോജ് ഭരദ്വാജിന്റെ വസതിക്ക് പുറത്ത് പാർക്ക് ചെയ്തു. നിസ്സാര പ്രശ്‌നം, മനോജും, ജസൂജ സഹോദരന്മാരും തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തിലേക്ക് നീങ്ങി.

മുമ്പും മനോജും റിഷഭും തമ്മിൽ പാർക്കിങ്ങിനെ ചൊല്ലി തർക്കമുണ്ടായിട്ടുണ്ട്. ഞായറാഴ്ച മനോജ് വസതിക്ക് പുറത്തിറങ്ങി ജസൂജ സഹോദരന്മാരെ നേരിട്ടു. യുവാക്കളെ ആദ്യം വടി കൊണ്ട അടിച്ച ശേഷം തന്റെ ഹ്യുണ്ടായ് ക്രെറ്റ ഇടിച്ചുകയറ്റുകയായിരുന്നു. റിഷഭ് സംഭ സ്ഥാലത്ത് തന്നെ മരിച്ചു. സഹോദരൻ രഞ്ജക്ക് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ.

അതേസമയം, കൊലപാതകത്തിന് ശേഷം മനോജ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത ഗുരുഗ്രാം പൊലീസ് പ്രതിക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചതായി അറിയിച്ചു.