- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി
പുണെ: പുണെ വിമാനത്താവളത്തിൽ റൺവേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ച എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ വിശദ അന്വേഷണം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടത്തും. ഡൽഹിയിലേക്ക് പുറപ്പെടാനായി നീങ്ങിയ വിമാനമാണ് ടഗ് ട്രാക്ടറിലിടിച്ചത്. അപകടസമയത്ത് 180 യാത്രക്കാരാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. യാത്രക്കാർക്കും വിമാനജീവനക്കാർക്കും പരിക്കുകളൊന്നും ഇല്ലെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
യാത്രക്കാരുടെ ലഗേജും മറ്റ് സാധനങ്ങളും വിമാനത്താവളത്തിൽനിന്നും വിമാനത്തിലേക്ക് എത്തിക്കാനുപയോഗിക്കുന്ന വാഹനങ്ങളാണ് ടഗ് ട്രാക്ടറുകൾ. അവശ്യഘട്ടങ്ങളിൽ വിമാനങ്ങളെ ട്രാക്കിലേക്ക് വലിച്ചുകൊണ്ടുവരാനും ടഗ് ട്രാക്ടറുകൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ വിമാനത്തെ ട്രാക്കിലേക്ക് വലിച്ചുകൊണ്ടുവരുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്. ടഗ് ട്രാക്ടർ ഉപയോഗിച്ച് വിമാനം റൺവേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വിമാനത്തിന്റെ മുൻവശത്തിനും ലാൻഡിങ് ഗിയറിനടുത്തുള്ള ടയറിനും കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ 858 വിമാനം അറ്റകുറ്റ പണികൾക്കായി മാറ്റിയതായും അധികൃതർ അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുള്ളതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അറിയിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ അധികൃതർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.