- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നഡ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടിൽ മരിച്ച നിലയിൽ
ബംഗലൂരു: കന്നഡ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടിൽ മരിച്ച നിലയിൽ. ഉടൻ തന്നെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മഹാലക്ഷ്മി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപ്പു പപ്പു, സ്നേഹിതരു, രാംലീല, മാസ്റ്റ് മജ മാഡി തുടങ്ങിയവ സൗന്ദര്യ ജഗദീഷ് നിർമ്മിച്ച സിനിമകളാണ്. സൗന്ദര്യ ജഗദീഷിന്റെ ആകസ്മിക നിര്യാണത്തിൽ നടൻ ദർശൻ, നിർമ്മാതാവും സംവിധായകനുമായ തരുൺ സുധീർ തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി.
അടുത്തിടെ, തന്റെ ജെറ്റ് ലാഗ് പബ്ബ് അനുവദനീയമായ സമയത്തിനപ്പുറം പ്രവർത്തിപ്പിച്ചുവെന്ന വിവാദത്തിൽ സൗന്ദര്യ ജഗദീഷ് ഉൾപ്പെട്ടിരുന്നു. അനുവദനീയമായ സമയത്തിനപ്പുറം പാർട്ടി നടത്തിയതിന് പബ്ബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിനിമാ താരങ്ങളായ ദർശൻ, ധനഞ്ജയ്, റോക്ക്‌ലൈൻ വെങ്കിടേഷ് തുടങ്ങിയവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.