ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. മുതിർന്ന അഭിഭാഷകൻ പ്രദീപ് റായിയെ 377 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. കപിൽ സിബലിന് 1066 വോട്ടുകളും പ്രദീപ് റായിക്ക് 689 വോട്ടുകളും ലഭിച്ചു.

കപിൽ സിബൽ നാലാം തവണയാണ് ബാർ അസോസിയേഷൻ പ്രസിഡന്റാകുന്നത്. 2001 ലാണ് അവസാനം ഈ സ്ഥാനത്തെത്തിയത്. അതിനു മുൻപ് 1995-96, 1997-98 കാലത്തും അധ്യക്ഷസ്ഥാനത്തെത്തി. നിലവിലെ അധ്യക്ഷനായ അദീഷ് അഗർവാളിനു നാലാം സ്ഥാനമാണു ലഭിച്ചത്.