- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയാഭ്യർത്ഥന നിരസിച്ചു; 20 കാരിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി
ഹൈദരാബാദ്: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20-കാരിയെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിൽ ഹുബ്ബള്ളി വീരപുരയിലാണ് ദാരുണസംഭവം നടന്നത്. അഞ്ജലി എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതി ഗിരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം പ്രതി വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ വിദ്യാർത്ഥിനി ഇത് നിരസിച്ചു. ഇതിന് ശേഷം വിദ്യർഥിനിയെ പ്രതി ശല്യപ്പെടുത്തിയിരുന്നുവെന്ന്‌പൊലീസ് പറയുന്നു. വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ വിഷയത്തിൽ ഇടപെടുകയും ശല്യം ചെയ്താൽ പൊലീസിൽ പരാതി നൽകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ക്രൂര കൊലപാതകം നടത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ബന്ധുക്കളെയും പ്രതി ആക്രമിച്ചു. കൃത്യത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി.