- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിവ് ഇൻ പങ്കാളിയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു
നാഗ്പൂർ: ലിവ് ഇൻ പങ്കാളിയെയും 3 വയസുള്ള മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലായിരുന്നു സംഭവം. ഹോട്ടൽ റൂമിൽ നിന്നാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. സച്ചിൻ വിനോദ്കുമാർ(30), നസ്‌നിൻ(29), മകൻ യുഗ്(3) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നസ്‌നിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
മകനെ വിഷം നൽകിയോ ശ്വാസം മുട്ടിച്ചോ കൊലപ്പെടുത്തിയതാകാമെന്നാണ് കരുതുന്നത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു വിനോദ് കുമാർ. ട്രക്ക് ഡ്രൈവറായിരുന്ന വിനോദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. വിവാഹമോചനം നേടാതെ മധ്യപ്രദേശുകാരിയായ നസ്‌നിനുമൊത്ത് ഒരുമിച്ച് ജീവിക്കുകയായിരുന്നു.
Next Story