ദുരന്തഭൂമിയില്‍ നിന്ന് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിച്ചു. വയനാട്ടിലെ ദുരിതമേഖലയില്‍ നിന്ന് ഇന്ന് ഡല്‍ഹിയിലെത്തിയ ശേഷമാണ് ജോര്‍ജ് കുര്യന് വിശദവിവരങ്ങള്‍ മോദിയെ അറിയിച്ചത്. കേന്ദ്ര സേനകള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ മികച്ച സേവനം നല്‍കിയെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞെന്നും ജോര്‍ജ് കുര്യന് വ്യക്തമാക്കി.
അതിനിടെ കേരളത്തില്‍ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് വയനാട് ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ സാധ്യതയും സാധുതയും പരിശോധിക്കണമെന്നും അതിനെല്ലാം നടപടി ക്രമങ്ങള്‍ ഉണ്ടെന്നും എല്ലാം മുറപോലെ നടക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി വിവരിച്ചു.