- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാൻ നിയന്ത്രണംവിട്ട് ഇടിച്ചുകയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം
അമ്പലപ്പുഴ: നിയന്ത്രണംവിട്ട വാൻ ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അമ്പലപ്പുഴ തെക്ക് 12-ാം വാർഡ് കുമാരനിവാസിൽ മനോജ്കുമാർ- സജിത ദമ്പതികളുടെ മകൻ കൃഷ്ണചന്ദ്രൻ(23) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ പുന്നപ്ര പവർഹൗസ് ജംങ്ഷഷനിലായിരുന്നു അപകടം.
അമ്പലപ്പുഴയിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കൃഷ്ണചന്ദ്രൻ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ എതിരെവന്ന വാൻ നിയന്ത്രണം തെറ്റി ഇടിച്ച് കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണ ചന്ദ്രനെ നാട്ടുകാരും പുന്നപ്ര പൊലീസും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അംഗമാണ് മനോജ്.
Next Story




