- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽ കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
പട്‌ന: ബീഹാറിൽ ബിജെപി -ജെഡിഎസ് സഖ്യത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്തെ കുടുംബാധിപത്യ രാഷ്ട്രീയം ഇല്ലാതായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന് അവരുടെ രാഷ്ട്രീയം പാരമ്പര്യമായി കൈമാറി വന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഔറഗാബാദിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ ഉന്നത നേതാക്കൾ പോലും ഇത്തവണ ബിഹാറിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറല്ല. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ജനങ്ങൾ വീണ്ടും ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ്. പൊതുജനങ്ങൾ കോൺഗ്രസിനെ പിന്തുണക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഇന്ന് ബിഹാറിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. 21,400 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്. 18,100 കോടിയിലധികം രൂപ ചെലവിൽ നിരവധി ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.