- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കജുരാഹോയിൽ ഫോർവേഡ് ബ്ലോക്കിനെ പിന്തുണയ്ക്കാൻ കോൺഗ്രസ്
ന്യൂഡൽഹി: മധ്യപ്രദേശിലെ കജുരാഹോയിൽ ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതൃത്വം. നേരത്തെ സമാജ്വാദി പാർട്ടിക്കുവേണ്ടി മാറ്റിവെച്ച സീറ്റിൽ ഇന്ത്യ സഖ്യസ്ഥാനാർത്ഥിയുടെ പത്രിക തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഫോർവേഡ് ബ്ലോക്കിന്റെ ആർ.ബി. പ്രജാപതിയെ പിന്തുണയ്ക്കാൻ തീരുമാനമായത്.
ജനാധിപത്യ വിരുദ്ധമായി അധികാരത്തിന്റെ കളികളിലൂടെ ഇന്ത്യ സഖ്യ സ്ഥാനാർത്ഥിയുടെ പത്രിക ബിജെപി. തള്ളിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്താക്കുറിപ്പിൽ ആരോപിച്ചു.
മീര യാദവിനെയായിരുന്നു മണ്ഡലത്തിൽ എസ്‌പി. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, നാമനിർദേശപത്രികയിലെ ഒരു പേജിൽ ഒപ്പില്ലെന്നും പഴയ വോട്ടർപട്ടിക സമർപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് മീര യാദവിന്റെ പത്രിക തള്ളിയത്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ നോട്ടപ്പുള്ളിയായ ദീപ് നാരായൺ യാദവിന്റെ ഭാര്യയാണ് മീര യാദവ്.
യാദവ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലമാണ് കജുരാഹോ. ഉത്തർപ്രദേശിനോട് ചേർന്നു നിൽക്കുന്ന മണ്ഡലമെന്ന നിലയിൽ കൂടിയാണ് സീറ്റ് എസ്‌പിക്ക് വിട്ടുകൊടുക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സംസ്ഥാന അധ്യക്ഷൻ വിഷ്ണു ദത്ത് ശർമ്മയാണ് ഇവിടെ ബിജെപി. സ്ഥാനാർത്ഥി.