- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിലെ എൻഡിഎയിലെ ഏക മുസ്ലിം എംപി ആർജെഡിയിൽ
പടന: ലോക്‌സഭയിലെ ബിഹാറിൽനിന്നുള്ള എൻ.ഡി.ഐയുടെ ഒരേയൊരു മുസ്ലിം എംപിയായിരുന്ന മെഹ്ബൂബ് അലി കൈസർ ആർ.ജെ.ഡിയിൽ ചേർന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മുന്നണിക്ക് തിരിച്ചടിയായി മെഹ്ബൂബ് അലി കൈസറുടെ പാർട്ടിമാറ്റം.
എൽ.ജെ.പി പിളർന്നപ്പോൾ മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരാസിനൊപ്പമായിരുന്നു കൈസർ. അനുരഞ്ജനത്തിന് ശ്രമിച്ചിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ സീറ്റ് നൽകാതിരുന്നതോടെയാണ് മെഹബൂബ് അലിയുടെ പാർട്ടിമാറ്റം. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വമെടുത്തത്.
2014-ലാണ് മെഹ്ബൂബ് അലി എൽ.ജെ.പിയിൽ ചേർന്ന് ഖഗാരിയ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തിത്. 2020-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മെഹ്ബൂബ് അലിയുടെ മകൻ യൂസുഫ് സലഹുദ്ദീന് സീറ്റ് നൽകാതിരുന്നതോടെയാണ് ചിരാഗ് പാസ്വാവനുമി തെറ്റുന്നത്. ആർ.ജെ.ഡി 23 ലോക്‌സഭാ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരാസിന്റെ അടുത്ത ആളായിരുന്നു മെഹബൂബ് അലി. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മകൻ യൂസഫ് സലാഹുദ്ദീന് പാർട്ടി ടിക്കറ്റ് നിരസിച്ചതോടെ ഭിന്നതയിലായിരുന്നു. തുടർന്ന് സലാഹുദ്ദീൻ ആർജെഡി ടിക്കറ്റിൽ സിമ്രി ഭക്തിയാർപൂർ സീറ്റിൽ വിജയിച്ചു. ആർജെഡിയിൽ ചേർന്നെങ്കിലും മെഹബൂബ് അലിക്ക് ടിക്കറ്റ് കിട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.