- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമിക്കാൻ പാഞ്ഞടുത്ത് കാട്ടാന; ബൈക്ക് ഉപേക്ഷിച്ചോടി യുവാവ്
പാലക്കാട്: കഞ്ചിക്കോട് പന്നിമടയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് യുവാവ്. വനത്തിൽ നിന്ന് മലമ്പുഴ- കഞ്ചിക്കോട് റോഡിലേക്കിറങ്ങാൻ തുടങ്ങിയ ആനയെ കണ്ട് ധോണി സ്വദേശിയായ വിനോയ് തന്റെ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ആക്രമിക്കാൻ ഇറങ്ങിവന്ന കാട്ടാന പിന്നീട് വിനോയുടെ ബൈക്ക് തകർത്തു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് ആനയെ തുരത്തി. കഞ്ചിക്കോട് നിന്നും മലമ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു വിനോയ്. ഇതിനിടെയാണ് സംഭവം.
ഇക്കഴിഞ്ഞ ദിവസവും പാലക്കാട്ട് കാട്ടാന ആക്രമണമുണ്ടായിരുന്നു. കൊട്ടേക്കാടുണ്ടായ കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകനാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എവി മുകേഷ് ആണ് കൃത്യനിർവഹണത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Next Story