- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിൽ ലഹരിവേട്ട; ഹെറോയിൻ കണ്ടെടുത്ത് ബിഎസ്എഫ്
അമൃത്സർ: പഞ്ചാബിലെ ഫാസിൽക ജില്ലയിൽ നിന്ന് അതിർത്തി രക്ഷാ സേന അരക്കിലോയോളം ഹെറോയിൻ കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെ ഫാസിൽക ജില്ലയിലെ റൈതേവാലി ഭായിനി ഗ്രാമത്തിന് സമീപം ഡ്രോണിന്റെ നീക്കം ബിഎസ്എഫ് സേന കണ്ടെത്തി.
തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് 550 ഗ്രാം ഭാരമുള്ള ഹെറോയിൻ പാക്കറ്റ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മഞ്ഞ ടേപ്പിൽ പൊതിഞ്ഞ ഹെറോയിൻ പാക്കറ്റിൽ ഒരു സ്റ്റീൽ മോതിരവും 02 ഇല്യൂമിനേഷൻ സ്ട്രിപ്പുകളും ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ച്ച അമൃത്സർ ജില്ലയിലെ രത്തൻ ഖുർദ് ഗ്രാമത്തോട് ചേർന്നുള്ള വയലിൽ നിന്ന് തകർന്ന നിലയിൽ ഒരു ഡ്രോൺ ബിഎസ്എഫ് കണ്ടെടുത്തിരുന്നു.
Next Story