ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടർ പരിശോധിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയപ്പോഴാണ് കോൺഗ്രസ് അധ്യക്ഷന്റെ ഹെലികോപ്ടർ പരിശോധിച്ചതെന്നും ബിഹാറിലെ സമസ്തിപൂരിൽ ഇന്നലെയാണ് സംഭവമെന്നും കോൺ?ഗ്രസ് ആരോപിച്ചു.

രാഹുൽഗാന്ധിക്ക് ശേഷം ഖാർഗെയുടെ വാഹനവും പരിശോധിക്കുന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശ്യപരമാണെന്നും ജനാധിപത്യത്തെ കൊല ചെയ്യുന്നുവെന്നും കോൺഗ്രസ് വിമർശിച്ചു.