- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലേത് സമാനതകളില്ലാ ആക്രമണം
ഗുണ്ടൂർ: വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. തെനാലി വൈഎസ്ആർസിപി എംഎൽഎ ശിവകുമാറാണ് വിവാദത്തിലായത്.
വോട്ടുചെയ്യാൻ എത്തിയ എംഎൽഎയോട് വരി നിൽക്കാൻ യുവാവ് ആവശ്യപ്പെട്ടതായിരുന്നു എംഎൽഎ യെ ചൊടിപ്പിച്ചത്. ഉടൻ തന്നെ വോട്ടറെ എംഎൽഎ തല്ലുകയും വോട്ടർ ഉടൻ തന്നെ തിരിച്ചു തല്ലുകയും ചെയ്തതോടെ എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റുള്ള എല്ലാവരും ചേർന്ന് ക്യൂ നിന്ന വോട്ടറെ തല്ലിച്ചതയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
Next Story