- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ ബിജെപി സംസ്ഥാന ഓഫീസിൽ തീപ്പിടുത്തം
ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി സംസ്ഥാന ഓഫീസിൽ തീപ്പിടുത്തം. വൈകാതെ തന്നെ ഫയർ ഫോഴ്‌സെത്തി തീയണച്ചതിനാൽ വൻ ദുരന്തമാണൊഴിവായത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. തീയണച്ചെങ്കിലും ഫയർ ഫോഴ്‌സ് അടക്കം വിശദമായ പരിശോധന സ്ഥലത്ത് നടത്തി.
പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിലാണ് തീപിടുത്തം. ഇന്ന് വൈകീട്ട് 4:30ഓടെയാണ് സംഭവം. ഓഫീസിന്റെ പിറകുവശത്ത് നിന്നാണ് തീപ്പിടുത്തമുണ്ടായത്. അതിനാൽ തന്നെ ഇവിടെ സൂക്ഷിച്ചിരുന്ന പല സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്.
എങ്കിലും കാര്യമായ നാശനഷ്ടമൊന്നും അപകടത്തിലുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കാലമായതിനാൽ തന്നെ ധാരാളം പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു. എന്നാൽ ആർക്കും പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. തീപ്പിടുത്തമുണ്ടായി വൈകാതെ തന്നെ കാണാനായതും ഫയർ ഫോഴ്‌സിനെ വിവരമറിയിക്കാനായതുമാണ് വലിയ ദുരന്തമൊഴിവാക്കിയത്.