ശ്രീനഗർ: കശ്മീരിലെ ജെയ്ഷെ ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ. ജെയ്ഷെ മുഹമ്മദ് ഭീകരൻ സർതാജ് അഹമ്മദ് മണ്ടൂവിന്റെ സ്വത്തുക്കളാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടിയത്. എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവനുസരിച്ച് ബുധനാഴ്ചയായിരുന്നു നിയമനടപടി. കശ്മീരിലെ പുൽവാമ ജില്ലയിലെ കിസരിഗാമിലെ വസ്തുക്കളാണ് കണ്ടുകെട്ടിയത്.

നിരോധിത പാക്കിസ്ഥാൻ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സജീവ പ്രവർത്തകൻ സർതാജ് അഹമ്മദിനെ 2020 ജനുവരി 31-നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തുകയും ചെയ്തിരുന്നു. 2020 ജൂലൈ 27-ന് കുറ്റപത്രം സമർപ്പിച്ച കേസിൽ നിലവിൽ വിചാരണ നേരിടുകയാണ്.